• Home
  • News
  • മിഡില്‍ ഈസ്റ്റിലെ 71 ശതമാനം നിക്ഷേപങ്ങളും എത്തുന്നത് ഖത്തറിലെന്ന് റിപ്പോര്‍ട്ട്

മിഡില്‍ ഈസ്റ്റിലെ 71 ശതമാനം നിക്ഷേപങ്ങളും എത്തുന്നത് ഖത്തറിലെന്ന് റിപ്പോര്‍ട്ട്

മിഡില്‍ ഈസ്റ്റിലെ നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്ഡിഐ)ത്തെക്കുറിച്ച് നിക്ഷേപ പ്രോത്സാഹന ഏജന്‍സി ഖത്തറിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022 ലെ രണ്ടാം പാദത്തില്‍ മിഡില്‍ ഈസ്റ്റിലെ 71 ശതമാനം നിക്ഷേപങ്ങളും എത്തുന്നത് ഖത്തറിലെന്ന് വ്യക്തമാക്കുന്നു. ഇതിന് പുറമെ, 11 പദ്ധതികളിലായി 6,680 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും 19.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഉറപ്പാക്കുകയും ചെയ്തു. 

സോഫ്റ്റ്വെയര്‍, ഐടി, ബിസിനസ് സേവനങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, കല്‍ക്കരി, എണ്ണ, വാതകം എന്നിവയാണ് മുന്‍നിര മേഖലകള്‍. അതേസമയം, ആഗോളതലത്തില്‍, 2022 ലെ രണ്ടാം പാദത്തില്‍, 3,658 പദ്ധതികള്‍ നടപ്പിലാക്കി, 479,319 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും 224 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുകയും ചെയ്തു. 

ഇതേ കാലയളവില്‍, മിഡില്‍ ഈസ്റ്റിലെ എഫ്ഡിഐ പദ്ധതികള്‍ ആഗോള എഫ്ഡിഐയുടെ 12 ശതമാനമാണ്. 237 പദ്ധതികള്‍ രേഖപ്പെടുത്തി, 17,975 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും മിഡില്‍ ഈസ്റ്റിലേക്ക് മൊത്തം 27 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നേടുകയും ചെയ്തു. 30 ശതമാനം പ്രോജക്ടുകളുള്ള ഏറ്റവും മികച്ച മേഖലയാണ് സോഫ്റ്റ്വെയര്‍, ഐടി സേവനങ്ങള്‍. അതേസമയം, എഫ്ഡിഐയുടെ ഏറ്റവും വലിയ ഉറവിടം യുഎസായിരുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All