• Home
  • News
  • പ്രൊഫഷണൽ ലൈസൻസുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രാലയം

പ്രൊഫഷണൽ ലൈസൻസുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രാലയം

2022/23 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പ്രിൻസിപ്പൽമാർക്കുള്ള പ്രൊഫഷണൽ ലൈസൻസിനുള്ള അപേക്ഷകൾ  ക്ഷണിക്കുന്നു. ഞായറാഴ്ച മുതൽ ഓഗസ്റ്റ് 22 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു.

ലൈസൻസിനായി താല്പര്യപ്പെടുന്നവർ  https://rukhsa.edu.gov.qa. എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. അധ്യാപകരുടെ പ്രൊഫഷണൽ ലൈസൻസിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം പിന്നീട് പ്രഖ്യാപിക്കും. 

പ്രൊഫഷണൽ ലൈസൻസിംഗ് സംവിധാനം വഴി അധ്യാപകർ, കോർഡിനേറ്റർമാർ, അക്കാദമിക് പ്രതിനിധികൾ, അഡ്മിനിസ്ട്രേറ്റർമാർ, കിന്റർഗാർട്ടൻ കാര്യങ്ങളുടെ പ്രതിനിധികൾ, സ്കൂൾ പ്രിൻസിപ്പൽമാർ എന്നിവർക്ക് അവരുടെ ജോലിക്ക് അനുസരിച്ചുള്ള പ്രൊഫഷണൽ ലൈസൻസിന് വേണ്ടി അപേക്ഷിക്കാം. കൂടാതെ, അധ്യാപകരൊഴികെയുള്ളവർക്ക്, അവരുടെ ലൈസൻസുകൾ പുതുക്കാനും പ്രൊഫഷണൽ ലൈസൻസിംഗ് സംവിധാനം വഴി സാധിക്കും.

ദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി അധ്യാപകരെ വിലയിരുത്താൻ ഈ സംവിധാനത്തിലൂടെ സ്കൂൾ പ്രിൻസിപ്പലിന് സാധിക്കും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All