കുവൈത്തിൽ പ്രവാസികൾക്ക് ഹിന്ദി പഠിക്കാൻ അവസരം
കുവൈത്ത് സിറ്റി∙ പ്രവാസികൾക്കായി ഓൺലൈൻ വഴി 3 മാസ ഹിന്ദി ഭാഷ പഠന കോഴ്സ് നടത്തുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്, ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി, സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് ക്ലാസ്.
സെപ്റ്റംബർ 1 മുതൽ നവംബർ 30വരെ ആഴ്ചയിൽ രണ്ട് വീതം ക്ലാസുകൾ ഉണ്ടായിരിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇഗ്നോയുടെ സർട്ടിഫിക്കറ്റ് ലഭിക്കും.
താൽപര്യമുള്ളവർക്കു മുഴുവൻ പേര്, ഫോൺ നമ്പർ, ഇമെയിൽ, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ [email protected] എന്ന സൈറ്റിൽ അപ്ലോഡ് ചെയ്തു കോഴ്സിൽ ചേരാമെന്നു കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.