• Home
  • News
  • രണ്ടായിരത്തിലധികം പരാതികള്‍; റിക്രൂട്മെന്റ് ഓഫിസുകളിൽ വ്യാപക പരിശോധന

രണ്ടായിരത്തിലധികം പരാതികള്‍; റിക്രൂട്മെന്റ് ഓഫിസുകളിൽ വ്യാപക പരിശോധന

ദോഹ∙ ജൂലൈയിൽ തൊഴിൽ മന്ത്രാലയത്തിന് ലഭിച്ചത് 2,232 പരാതികൾ. പരിശോധനകളിൽ കണ്ടെത്തിയത് 473 നിയമ ലംഘനങ്ങളും. 211 എണ്ണം പരിഹരിച്ചു. 827 പരാതികൾ തൊഴിൽ തർക്ക പരിഹാര കമ്മിറ്റിക്ക് കൈമാറി.

1,194 പരാതികൾ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,693 പരിശോധനകളാണ് നടത്തിയത്. റിക്രൂട്ട്‌മെന്റ് ഓഫിസുകളിൽ 34 തവണയാണ് പരിശോധന നടത്തിയത്.

പുതിയ റിക്രൂട്മെന്റുകൾക്കായി ലഭിച്ച 4,692 അപേക്ഷകളിൽ 2,012 എണ്ണവും വിവിധ കാരണങ്ങളാൽ നിരസിച്ചു. 2,680 എണ്ണത്തിനാണ് അനുമതി ലഭിച്ചത്. വർക്ക് പെർമിറ്റുകൾക്ക്  822 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ പെർമിറ്റ് പുതുക്കാനുള്ള 287, പുതിയ പെർമിറ്റുകൾക്കായി 379, പെർമിറ്റ് റദ്ദാക്കാനായി 156 അപേക്ഷകൾ ആണുള്ളത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All