• Home
  • News
  • സീസൺ കഴിഞ്ഞു, വിമാന കമ്പനികൾ നിരക്ക് കുറക്കുന്നു

സീസൺ കഴിഞ്ഞു, വിമാന കമ്പനികൾ നിരക്ക് കുറക്കുന്നു

മ​സ്ക​ത്ത് : വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ കൊ​യ്ത്തു​കാ​ല​മാ​യ സ്കൂ​ൾ സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ മ​സ്ക​ത്തി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്കു​ക​ൾ കു​ത്ത​നെ താ​ഴു​ന്നു. സ​ലാം എ​യ​ർ, ഗോ ​എ​യ​ർ, ഇ​ൻ​ഡി​ഗോ അ​ട​ക്ക​മു​ള്ള വി​മാ​ന ക​മ്പ​നി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ച്ച​തും ഒ​മാ​ൻ എ​യ​ർ സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ച്ച​തും ഇ​വി​ടെ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​വു​ക​യാ​ണ്.

എ​ന്നാ​ൽ, ഈ ​മാ​സം അ​വ​സാ​നം വ​രെ മാ​ത്ര​മാ​ണ് നി​ര​ക്കി​ള​വു​ക​ൾ. അ​ടു​ത്ത​മാ​സം ഓ​ണ സീ​സ​ൺ വ​രു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ സെ​ക്ട​റു​ക​ളി​ലേ​ക്കും നി​ര​ക്കു​ക​ൾ വീ​ണ്ടും ഉ​യ​രും. അ​ടു​ത്ത മാ​സം ആ​ദ്യം മു​ത​ൽ ത​ന്നെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന സ​ലാം എ​യ​റും എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സു​മാ​ണ് കേ​ര​ള സെ​ക്ട​റി​ലേ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. ഈ ​മാ​സം 17 വ​രെ ഈ ​സെ​ക്ട​റി​ൽ 33.200 റി​യാ​ലാ​ണ് സ​ലാം എ​യ​റി​ന്‍റെ നി​ര​ക്ക്.

മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ഈ​മാ​സം അ​വ​സാ​നം വ​രെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് 44.200 റി​യാ​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ടു​നി​ന്ന് മ​സ്ക​ത്തി​ലേ​ക്കും സ​മാ​ന നി​ര​ക്കാ​ണ്. മ​സ്ക​ത്തി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഈ​മാ​സം 15,20,21 ദി​വ​സ​ങ്ങ​ളി​ൽ 36.200 ആ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ക​ണ്ണൂ​രി​ലേ​ക്ക്​ മാ​സം കൂ​ടി​യ നി​ര​ക്ക് 41 റി​യാ​ലാ​ണ്. മ​സ്ക​ത്തി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് അ​ധി​ക ദി​വ​സ​വും 39.200 റി​യാ​ലാ​ണ് നി​ര​ക്ക്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ നി​ര​ക്ക് 42.200 ആ​യി ഉ​യ​രു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സെ​ക്ട​റി​ലാ​ണ് ഈ ​മാ​സം കു​റ​ഞ്ഞ നി​ര​ക്കു​ള്ള​ത്. മ​സ്ക​ത്ത്-​തി​രു​വ​ന​ന്ത​പു​രം സെ​ക്ട​റി​ൽ എ​യ​ർ ഇ​ന്ത്യ​യും സ​ലാം എ​യ​റും 33.200 റി​യാ​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, അ​ടു​ത്ത മാ​സം കേ​ര​ള​ത്തി​ൽ ഉ​ത്സ​വ​കാ​ല​മാ​യ​തി​നാ​ൽ എ​ല്ലാ സെ​ക്ട​റി​ലേ​ക്കും നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​രു​ന്നു​ണ്ട്. തി​രു​വ​ന്ത​പു​ര​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് തി​രി​ച്ചു​മാ​ണ് നി​ല​വി​ൽ കൂ​ടി​യ നി​ര​ക്കു​ള്ള​ത്. സ​ലാം എ​യ​ർ മ​സ്ക​ത്തി​ൽ നി​ന്ന് തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് 111 റി​യാ​ലി​ന് മു​ക​ളി​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള നി​ര​ക്കു​ക​ൾ 227 വ​രെ ഉ​യ​രു​ന്നു​ണ്ട്. എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സി​നും 100 റി​യാ​ലി​ന് മു​ക​ളി​ലാ​ണ് നി​ര​ക്ക്. മ​സ്ക​ത്തി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് 90 റി​യാ​ലി​ന് മു​ക​ളി​ലും ക​ണ്ണൂ​രി​ൽ നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് 116ന് ​മു​ക​ളി​ലും നി​ര​ക്കു​ക​ൾ എ​ത്തു​ന്നു​ണ്ട്. മ​സ്ക​ത്തി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് 70 റി​യാ​ലി​ന് മു​ക​ളി​ലും തി​രി​ച്ച് മ​സ്ക​ത്തി​ലേ​ക്ക് 102 റി​യാ​ലി​ന് മു​ക​ളി​ലും ഈ​ടാ​ക്കു​ന്നു​ണ്ട്.

നി​ര​ക്കു​ക​ൾ കു​റ​ഞ്ഞ​തോ​ടെ കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ നി​ര​വ​ധി പേ​ർ നാ​ട്ടി​ൽ പോ​കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത് പൊ​തു​ഗ​താ​ഗ​ത സ​ർ​വി​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ടു​പി​ടി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

സ്വ​ന്ത​മാ​യി ടി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട​വ​ർ​ക്കും ജോ​ലി വി​സ​യി​ല​ല്ലാ​ത്ത​വ​ർ​ക്കും നാ​ട്ടി​ൽ പോ​കാ​ൻ പ​റ്റി​യ സ​മ​യ​മാ​ണി​ത്. ഈ ​മാ​സം നാ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​രാ​ൻ ആ​ലോ​ചി​ക്കു​ന്ന​വ​ർ​ക്ക്​ 100 റി​യാ​ലി​ൽ താ​ഴെ ചെ​ല​വാ​ക്കി​യാ​ൽ മ​തി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All