ഒമാൻ : മഴയിൽ നിസ്വയിലെ ഡാമുകൾ നിറഞ്ഞു
മസ്കത്ത്: ഏതാനും ദിവസമായി തുടരുന്ന മഴയിൽ നീരൊഴുക്ക് വർധിച്ചതിനാൽ നിസ്വ വിലായത്തിലെ മൂന്ന് ഡാമുകളും നിറഞ്ഞതായി ദാഖിലിയ ഗവർണറേറ്റിലെ കൃഷി-ജലവിഭവ ഡയറക്ടറേറ്റ് ജനറൽ എൻജിനീയർ നാസർ ബിൻ അബ്ദുല്ല അൽ സാൽമി പറഞ്ഞു. നിസ്വയിലെ വാദി അൽ മുഅദ്ദീൻ ഡാമ, വാദി താനൂഫ് ഡാം, വാദി അൽ മസ്ല ഡാം എന്നിവയാണ് നിറഞ്ഞത്.
വാദി അൽ മുഅദ്ദീൻ ഡാമിൽ 2.5 ദശലക്ഷം ക്യൂബിക് മീറ്റർ ജലമാണുള്ളത്. സംഭരണശേഷിയേക്കാൾ 20 സെന്റിമീറ്റർ മുകളിലാണ് ജലനിരപ്പുള്ളത്. വാദി താനൂഫ് ഡാമിൽ 6,80,000 ക്യൂബിക് മീറ്റർ വെള്ളമുണ്ട്. വാദി അൽ മസ്ല ഡാമിൽ സംഭരണശേഷിയേക്കാൾ രണ്ട് മീറ്റർ മുകളിലാണ് ജലനിരപ്പുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.