• Home
  • News
  • ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ആസിയാൻ മേളക്ക്​ തുടക്കം

ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ആസിയാൻ മേളക്ക്​ തുടക്കം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ആ​സി​യാ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ മി​ക​ച്ച ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​മേ​ള​യാ​യ 'ആ​സി​യാ​ന്‍ ഫെ​സ്റ്റ്' ആ​രം​ഭി​ച്ചു. ഈ ​മേ​ഖ​ല​യി​ലെ എ​ട്ട് രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ര്‍മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ റി​യാ​ദി​ലെ മു​റ​ബ്ബ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ലും മൂ​ന്ന് ആ​സി​യാ​ന്‍ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജി​ദ്ദ അ​മീ​ര്‍ ഫ​വാ​സ് ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ലും ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ന്നു. ലു​ലു മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ള്‍ സം​ബ​ന്ധി​ച്ചു.

കാ​ര്‍ഷി​ക വൈ​വി​ധ്യ​ത്തി​നും ക​ട​ല്‍വി​ഭ​വ​ങ്ങ​ള്‍ക്കും ഭ​ക്ഷ്യേ​ത​ര​വ​സ്തു​ക്ക​ള്‍ക്കും പേ​രു​കേ​ട്ട ആ​സി​യാ​ന്‍ മേ​ഖ​ല​യി​ല്‍നി​ന്ന് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍, പ​ല​ച​ര​ക്ക്, പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി, ശീ​തീ​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍, ചൂ​ടാ​റാ​ത്ത​തും പു​തു​മ മാ​റാ​ത്ത​തു​മാ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ, ഭ​ക്ഷ്യേ​ത​ര വ​സ്തു​ക്ക​ള്‍, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ മേ​ള​യി​ലെ ആ​ക​ര്‍ഷ​ണ​മാ​ണ്. ഫി​ലി​പ്പീ​ന്‍സ്, താ​യ്‌​ല​ന്‍ഡ്, സിം​ഗ​പ്പൂ​ര്‍, വി​യ​റ്റ്‌​നാം, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഉ​ന്ന​ത നി​ല​വാ​ര​വും ഗു​ണ​മേ​ന്മ​യു​മു​ള്ള 6,200ല​ധി​കം ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ വി​സ്മ​യി​പ്പി​ക്കും.

ബ്രൂ​ണെ അം​ബാ​സ​ഡ​ര്‍ ഡാ​റ്റോ യൂ​സു​ഫ് ബി​ന്‍ ഇ​സ്മാ​ഈ​ല്‍, വി​യ​റ്റ്‌​നാം അം​ബാ​സ​ഡ​ര്‍ ഡാ​ങ് ഷു​വാ​ന്‍ ഡ​ങ്, മ്യാ​ന്മ​ര്‍ അം​ബാ​സ​ഡ​ര്‍ ടി​ന്‍ യു, ​സിം​ഗ​പ്പൂ​ര്‍ അം​ബാ​സ​ഡ​ര്‍ വോ​ങ് ചൗ ​മി​ങ്, ഇ​ന്തോ​നേ​ഷ്യ​ന്‍ എം​ബ​സി ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ന്‍ ആ​രി​ഫ് ഹി​ദാ​യ​ത്ത്, മ​ലേ​ഷ്യ​ന്‍ എം​ബ​സി ഷ​ർ​ഷെ ദ​ഫെ അ​മീ​റു​ല്‍ഹു​സ്‌​നി ബി​ന്‍ സ​ഹ​ര്‍, ഫി​ലി​പ്പീ​ന്‍സ് എം​ബ​സി ഷ​ർ​ഷെ ദ​ഫെ റോ​മ​ല്‍ റൊ​മാ​റ്റോ, താ​യ് എം.​സി ഷ​ർ​ഷെ ദ​ഫെ സ്ഥാ​ന ക​ഷേം​സ​ന്ത നാ ​അ​യു​ധ്യ എ​ന്നി​വ​രാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ഡ​യ​റ​ക്ട​ര്‍ ഷ​ഹീം മു​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ജി​ദ്ദ​യി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ഫി​ലി​പ്പീ​ന്‍സ് കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ എ​ഡ്ഗ​ര്‍ തോ​മ​സ് ക്യു ​ഓ​ക്​​സി​ലി​യ​ന്‍, ഇ​ന്തോ​നേ​ഷ്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ എ​ക്കോ ഹാ​ര്‍ട്ടോ​ണോ, മ​ലേ​ഷ്യ​ന്‍ കോ​ണ്‍സു​ല്‍ ഫ​റാ സ​യാ​ഫി​ന ബ​ഹി​രി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ആ​സി​യാ​ന്‍ ഫെ​സ്റ്റി​വ​ല്‍ ഈ ​മാ​സം ഒ​മ്പ​തു​വ​രെ തു​ട​രും. ക​ഴി​ഞ്ഞ​വ​ര്‍ഷം വി​ജ​യി​ച്ച ചാ​രി​താ​ര്‍ഥ്യ​ത്തി​ലാ​ണ് ഈ ​വ​ര്‍ഷ​വും ഫെ​സ്റ്റ് തു​ട​ങ്ങു​ന്ന​തെ​ന്നും മ​ലേ​ഷ്യ​യി​ലെ​യും ഇ​ന്തോ​നേ​ഷ്യ​യി​ലെ​യും ഓ​ഫി​സു​ക​ള്‍ വ​ഴി സ്റ്റോ​ക്ക് ചെ​യ്യു​ന്ന ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് എ​ത്തി​ച്ചു​ന​ല്‍കു​ന്ന​തി​ല്‍ സ​ന്തു​ഷ്ട​രാ​ണെ​ന്നും ഷ​ഹീം മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All