പ്രവാസി യുവാവ് വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു
മസ്കത്ത് : ഒമാനില്‍ പ്രവാസി യുവാവ് ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയില്‍ (Civil Defence and Ambulance Authority) നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കി.
നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ ഖാബില് വിലായത്തിലായിരുന്നു ദാരുണമായ അപകടം നടന്നത്. ഇവിടെയുള്ള ഒരു ഫാമില്‍ സ്ഥാപിച്ചിരുന്ന ഭൂഗര്‍ഭ വാട്ടര്‍ ടാങ്കിലാണ് പ്രവാസി മുങ്ങിമരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്തവനയില്‍ പറയുന്നു. മരണപ്പെട്ടത് ഏഷ്യക്കാരനാണെന്നതൊഴികെ ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.