അറബ് ലോകത്ത് ഏറ്റവും വലിയ സമ്പന്ന രാജ്യം ഖത്തര്‍; ലോകത്ത് നാലാം സ്ഥാനവും
ദോഹ: അറബ് ലോകത്ത് ഏറ്റവും വലിയ സമ്പന്നരാജ്യമായി ഖത്തര്‍. ലോകത്ത് നാലാം സ്ഥാനവുമാണ് ഖത്തറിനുള്ളത്. ഗ്ലോബല്‍ ഫൈനാന്‍സ് വെബ്സൈറ്റ് തയ്യാറാക്കിയ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് അറബ് ലോകത്ത് ഖത്തര്‍ ഒന്നാമതെത്തിയത്.
രണ്ടാം സ്ഥാനം യൂ.എ.ഇ ക്കാണ്, ലോകത്ത് ഏഴാം സ്ഥാനവും. ബഹ്റൈന്‍, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ എന്നിവയാണ് മറ്റു സമ്പന്ന രാജ്യങ്ങള്‍. ലോകത്ത് ഒന്നാം സ്ഥാനം ലക്സംബര്‍ഗിനും രണ്ടാം സ്ഥാനം സിങ്കപ്പൂരിനും മൂന്നാം സ്ഥാനം അയര്‍ലണ്ടിനുമാണ്. ഇന്ത്യ 127ാം സ്ഥാനത്താണ്.
'ഖത്തറിന്റെ എണ്ണ, ഗ്യാസ് ശേഖരം വളരെ വലുതാണ്. അതേസമയം, രാജ്യത്ത് ജനസംഖ്യ വളരെ കുറവാണ്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്വറി മാളുകളും പണികഴിപ്പിച്ച ഈ അത്ഭുതരാജ്യം കഴിഞ്ഞ 20 വര്‍ഷമായി ലോകത്തെ സമ്പന്നരാജ്യങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നു,' ഗ്ലോബല്‍ ഫൈനാന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.'ദോഹ ന്യൂസാണ്' ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.