ഒമാനിൽ മഴ തുടരുന്നു: നാലു വയസ്സുകാരി വാദിയിൽ മുങ്ങിമരിച്ചു
മസ്കത്ത് ∙ മഴ തുടരുന്ന ഒമാനിൽ 4 വയസ്സുകാരി വാദിയിൽ മുങ്ങിമരിച്ചു. വാദി ബഹ്ലയിൽ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കഴിഞ്ഞയാഴ്ച 2 പേർ മുങ്ങിമരിച്ചിരുന്നു.
കനത്ത മഴയിൽ വിവിധ മേഖലകളിൽ വൻനാശനഷ്ടമാണുണ്ടായത്. സൗത്ത് അൽ ബാതിനയിലെ റുസ്താഖ് വിലായത്തിൽ മാത്രം 100 വീടുകൾ തകർന്നു. ദുരിതബാധിത മേഖലകളിൽ ധനമന്ത്രാലയം സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.
വാദിയിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ച് നഖൽ-അൽ അവാബി റോഡ് തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. മഴ തുടരുന്നതിനാൽ വാദികൾക്കു സമീപവും താഴ്ന്ന മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.