ആഷുറാ ദിനത്തിൽ മുസ്ലിമുകളോട് നോമ്പ് അനുഷ്ഠിക്കാൻ അഭ്യർത്ഥിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയം
ദോഹ: മുഹറം മാസത്തിലെ ആഷുറാ ദിനത്തിൽ എല്ലാ മുസ്ലിംകളും നോമ്പ് അനുഷ്ഠിക്കണമെന്ന് എൻഡോവ്മെന്റ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഇന്ന് ഒരു പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
മതപരമായി അഭികാമ്യമായ ആഷുറാ നോമ്പെടുക്കാൻ എല്ലാ മുസ്ലിംകളെയും എൻഡോവ്മെന്റ്, ഇസ്ലാമിക കാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. പണ്ഡിതന്മാരുടെ അഭിപ്രായത്തിലുള്ള നോമ്പിന്റെ വിവിധ തലങ്ങളും മന്ത്രാലയം പങ്കുവച്ചു:
1- 9,10, 11 മുഹറം ദിവസങ്ങളിൽ തുടർച്ചയായി 3 ദിവസം ഉപവാസം.
2- മുഹറം 9, 10 ദിവസങ്ങളിൽ മാത്രം നോമ്പ്.
3- മുഹറം 10ന് മാത്രം നോമ്പെടുക്കുക.
ഒൻപതാം ദിവസം തെറ്റിയവർക്ക് 10-ാം ദിവസവും 11-ാം ദിവസവും വ്രതം അനുവദനീയമാണ്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.