• Home
  • News
  • ഖത്തർ ലോകകപ്പ്: ടിക്കറ്റ് റീ സെയിൽ 16 വരെ

ഖത്തർ ലോകകപ്പ്: ടിക്കറ്റ് റീ സെയിൽ 16 വരെ

ദോഹ∙ ഫിഫ ഖത്തർ ലോകകപ്പ് കാണാൻ ടിക്കറ്റ് വാങ്ങിയവരിൽ ഏതെങ്കിലും കാരണവശാൽ മത്സരം കാണാൻ കഴിയാത്തവരുണ്ടെങ്കിൽ ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് റീ-സെയിൽ പ്ലാറ്റ്‌ഫോമിലൂടെ ഇപ്പോൾ ടിക്കറ്റ് വിൽക്കാം. വാങ്ങിയ ടിക്കറ്റുകൾ വിൽക്കാനുള്ള സമയപരിധി ഈ മാസം 16 വരെയാണ്. രണ്ടിനാണ് റീ-സെയിൽ പ്ലാറ്റ്‌ഫോം തുറന്നത്.

16ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 വരെയാണ് ടിക്കറ്റുകൾ വിൽക്കാനുള്ള സമയപരിധി. ടൂർണമെന്റിനോട് അടുക്കുമ്പോൾ വീണ്ടും റീ-സെയിൽ പ്ലാറ്റ്‌ഫോം തുറക്കുമെന്നും ഫിഫ അധികൃതർ വ്യക്തമാക്കി. നിലവിൽ മത്സരം കാണാൻ ടിക്കറ്റുകൾ വാങ്ങാനുള്ള ഓൺലൈൻ വിൽപനയും ഫിഫയുടെ വെബ്‌സൈറ്റിൽ പുരോഗമിക്കുന്നുണ്ട്. ഈ മാസം 16ന് ടിക്കറ്റ് വാങ്ങാനുള്ള സമയപരിധിയും അവസാനിക്കും.

ഓൺലൈൻ ടിക്കറ്റ് വിൽപന നിബന്ധനകൾ അനുസരിച്ച് ടിക്കറ്റ് വാങ്ങിയ യഥാർഥ വ്യക്തി  (റീ-സെയിൽ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് വാങ്ങുന്നയാൾ ഉൾപ്പെടെയുള്ളവർ) സ്വന്തമായോ അല്ലെങ്കിൽ അതിഥികൾക്കോ വേണ്ടിയോ ടിക്കറ്റ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ടിക്കറ്റുകൾ വാങ്ങാൻ ചെലവിട്ട തുകയുടെ നിശ്ചിത ഭാഗം റീഫണ്ട് ലഭിക്കുന്നതിനുള്ള അവസരമാണ് റീ-സെയിൽ പ്ലാറ്റ്‌ഫോം നൽകുന്നത്.

റീ-സെയിൽ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് വിറ്റഴിക്കപ്പെട്ടാൽ മാത്രമാണ് നിശ്ചിത തുക റീഫണ്ടായി ലഭിക്കുന്നത്. അതേസമയം അനധികൃതമായി ടിക്കറ്റുകൾ വിൽക്കാനോ വിൽപനയ്ക്ക് ശ്രമിക്കുന്നതോ കർശന നിയമനടപടികൾക്ക് ഇടയാക്കും. ഫിഫ ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ടുള്ള ഖത്തറിന്റെ നിയമം അനുസരിച്ച് ലോകകപ്പ് ടിക്കറ്റുകൾ അനധികൃതമായി വിൽക്കുകയോ ട്രാൻസ്ഫർ ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ രണ്ടരലക്ഷം റിയാൽ പിഴ നൽകേണ്ടി വരും .

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All