• Home
  • News
  • കൊവിഡ് മുന്‍നിര പോരാളികളെ ആദരിക്കുന്നതിനായി കൊവിഡ്-19 സ്റ്റാമ്പുകള്‍ പുറത്തിറക്ക

കൊവിഡ് മുന്‍നിര പോരാളികളെ ആദരിക്കുന്നതിനായി കൊവിഡ്-19 സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്

ദോഹ:കൊവിഡ് മുന്‍നിര പോരാളികളോടുള്ള ബഹുമാനാര്‍ത്ഥം പ്രത്യേക കൊവിഡ്-19 തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കി ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ്. മെഡിക്കല്‍, ആരോഗ്യരംഗത്തെ ജീവനക്കാര്‍, പൊലീസ്, മിലിട്ടറി ഉദ്യോഗസ്ഥര്‍, തപാല്‍ ജീവനക്കാര്‍ തുടങ്ങി മഹാമാരിക്കാലത്ത് സമൂഹത്തിലുള്ളവര്‍ക്ക് അവശ്യ സേവനങ്ങള്‍ നല്‍കിയവരെ ഉള്‍പ്പെടുത്തിയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.

ഏഴ് റിയാല്‍ വിലയുള്ള രണ്ട് സ്റ്റാമ്പുകളും എട്ട് റിയാല്‍ വിലയുള്ള ആദ്യ ദിന പ്രസിദ്ധീകരണത്തിനുള്ള ഒരു കവറും അടങ്ങിയതാണ് കൊവിഡ്-19 സ്റ്റാമ്പിന്റെ ഒരു സെറ്റ്. കൂടാതെ 70 റിയാലിന് ലഖുലേഖയും പൊതുജനങ്ങള്‍ക്ക് വില്‍ക്കും. നിലവില്‍ 10000 സ്റ്റാമ്പുകളും 1000 കവറുകളും വില്‍പനക്ക് തയാറാണ്. ഇവ ഖത്തറിലെ എല്ലാ ശാഖകളിലും ലഭ്യമാണ്.

തപാല്‍ സ്റ്റാമ്പുകളുടെ വിതരണത്തിലൂടെ രാജ്യം ആതിഥേയത്വം വഹിക്കുന്ന പ്രധാന പരിപാടികളെ ചരിത്രത്തില്‍ രേഖപ്പെടുത്തുകയാണ് ഖത്തര്‍ പോസ്റ്റ് ലക്ഷ്യം വക്കുന്നത്. ഫിഫയുമായുള്ള സഹകരണ കരാറോടെ ഫിഫ ലോകകപ്പ് ഖത്തര്‍ 2022-ന്റെ എല്ലാ തപാല്‍ സ്റ്റാമ്പുകളുടെയും ദാതാവ് ഖത്തര്‍ പോസ്റ്റാണ്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All