• Home
  • News
  • ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലേ; ടിക്കറ്റുകള്‍ പുനര്‍വില്‍പ്പന

ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലേ; ടിക്കറ്റുകള്‍ പുനര്‍വില്‍പ്പന നടത്താന്‍ അവസരമൊരുക്കി ഫിഫ

ദോഹ : ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങുകയും എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫിഫയുടെ ഒഫീഷ്യല്‍ ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്ഫോം വഴി ടിക്കറ്റുകള്‍ പുനര്‍വില്‍പ്പന നടത്താം.റീസെയില്‍ വിന്‍ഡോ 2022 ഓഗസ്റ്റ് രണ്ട് മുതല്‍ 2022 ഓഗസ്റ്റ് 16 വരെ ദോഹ സമയം 12:00 (ഉച്ചക്ക്) വരെയാണ് ലഭ്യമായിരിക്കുക. 

ടിക്കറ്റ് ഉടമകള്‍ക്ക് അവരുടെ അക്കൗണ്ട് ആക്സസ് ചെയ്ത് സൈഡ് മെനുവിവിലെ 'റീസെല്‍ ചെയ്യാനുള്ള ടിക്കറ്റുകള്‍' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നിബന്ധനകള്‍ അനുസരിച്ച്  ടിക്കറ്റ് വാങ്ങിയാള്‍ക്ക് വിലയുടെ ഒരു ഭാഗം റീഫണ്ട് ലഭിക്കുന്നതിന് ഔദ്യോഗിക ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്ഫോം അവസരം നല്‍കുന്നു. 

ഫിഫയുടെ ഔദ്യോഗിക ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമായ ടിക്കറ്റുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ക്ക്, ലഭ്യമായ ടിക്കറ്റുകള്‍ ഏതെന്ന് അറിയുന്നതിന് ഈ ലിങ്കുകള്‍ സന്ദര്‍ശിക്കാവുന്നതാണ്. അതേസമയം, റീസെയില്‍ പ്ലാറ്റ്ഫോമില്‍ നല്‍കിയ എല്ലാ ടിക്കറ്റുകളും വീണ്ടും വില്‍ക്കപ്പെടുമെന്ന് ഫിഫ ഉറപ്പ് നല്‍കുന്നില്ല.

ടിക്കറ്റ് വാങ്ങുന്നയാള്‍ക്ക് അതിഥികള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള റീസെയില്‍ പ്ലാറ്റ്ഫോമിലേക്ക് എത്ര ടിക്കറ്റുകള്‍ വേണമെങ്കിലും സമര്‍പ്പിക്കാം. അതേസമയം അവരുടെ സ്വന്തം ഉപയോഗത്തിനായി ടിക്കറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്യാം. അതേസമയം, ടിക്കറ്റ് വാങ്ങിയാള്‍ സ്വന്തം ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്ഫോം വഴി വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതേ മത്സരത്തിനായി അവര്‍ വാങ്ങിയ മറ്റെല്ലാ ടിക്കറ്റുകളും സമര്‍പ്പിക്കണം.

റീസെയില്‍ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ടിക്കറ്റുകളില്‍ യഥാര്‍ത്ഥ ടിക്കറ്റ് വാങ്ങിയാളുമായി ബന്ധപ്പെട്ട വിവരങ്ങളോ അതിന്റെ വില സംബന്ധിച്ചുള്ള വിവരങ്ങളോ നല്‍കുന്നില്ല. റീസെയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ടിക്കറ്റുകള്‍ വിറ്റുപോകുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ ടിക്കറ്റ് വാങ്ങിയ ആളില്‍ നിന്നും റീസെയില്‍ ടിക്കറ്റ് വാങ്ങുന്നയാളില്‍ നിന്നും റീസെയില്‍ ഫീസ് ഈടാക്കുന്നതാണ്. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ടിക്കറ്റ് പോര്‍ട്ടലില്‍ ലഭ്യമാണ്. 

റീസെയില്‍ വിന്‍ഡോ അവസാനിച്ചതിന് ശേഷമുള്ള മുപ്പത് (30) പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ റീസെയില്‍ ഫീസ് കുറച്ചിട്ടുള്ള ടിക്കറ്റിന്റെ തുക യഥാര്‍ത്ഥ ടിക്കറ്റ് വാങ്ങുന്നയാള്‍ക്ക് ഫിഫ നല്‍കും. അതേസമയം, മറ്റേതെങ്കിലും തരത്തിലൂടെ ടിക്കറ്റുകള്‍ പുനര്‍വില്‍പ്പന നടത്തുകയോ പുനര്‍വില്‍പ്പനയ്ക്ക് ശ്രമിക്കുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All