ലുസൈൽ ക്രസന്റ് ബിൽഡിങ്ങിൽ തീപിടിത്തം; നിയന്ത്രണവിധേയമാക്കി
ദോഹ: നിർമാണം പുരോഗമിക്കുന്ന ലുസൈലിലെ ക്രസന്റ് ടവറില്‍ തീപിടിത്തം. സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തിൽ തീ ഉടൻ നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളപായമൊന്നും സംഭവിച്ചിട്ടില്ല. രാവിലെ ഒമ്പത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ചന്ദ്രക്കലയുടെ മാതൃകയിൽ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിന് ചുറ്റും വലിയ തോതിൽ പുക ഉയരുന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. മിനിറ്റുകള്‍ക്കകം കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.