ലോകകപ്പ് ഫുട്ബോൾ: സ്റ്റാംപ് പുറത്തിറക്കി
ദോഹ∙ ലോകകപ്പിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ലഈബിന്റെ ചിത്രം പതിച്ച തപാൽ സ്റ്റാപുകൾ പുറത്തിറക്കി. ഖത്തർ പോസ്റ്റ് ആണ് തപാൽ സ്റ്റാപുകൾ പുറത്തിറക്കിയത്.ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് ഖത്തർ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായ ലഈബ് റിലീസ് ചെയ്തത്. ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക തപാൽ സ്റ്റാപുകൾ പുറത്തിറക്കാനുള്ള കരാർ ഖത്തർ പോസ്റ്റിനാണ്.ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഫിഫ ക്ലാസിക് കലക്ഷൻ സ്റ്റാപുകളും പുറത്തിറക്കിയിരുന്നു. ഖത്തറിന്റെ ഭൂപടം, ലോകകപ്പ് ലോഗോ, ലോകകപ്പിന് വേദികളാകുന്ന 8 സ്റ്റേഡിയങ്ങൾ എന്നിവയുടെ ചിത്രങ്ങൾ പതിച്ച സ്റ്റാപുകളുമുണ്ട്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.