ലുലു ഹൈപ്പർ മാർക്കറ്റിൽ 'സമ്മർ സ്പെഷൽ 2022' ആരംഭിച്ചു
കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീടെയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ 'സമ്മർ സ്പെഷൽ 2022' പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു.
മേയ് 19ന് ലുലു അൽ റായ് ഔട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ പ്രമുഖ ഓൺലൈൻ ഫാഷൻ ബ്ലോഗർമാരുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും സാന്നിധ്യത്തിൽ ഉന്നത മാനേജ്മെന്റ് പ്രമോഷൻ ഫ്ലാഗ്ഓഫ് ചെയ്തു. മേയ് 24 വരെ നീളുന്ന പ്രമോഷൻ കാലയളവിൽ ലഭ്യമായ ഓഫറുകൾ വിശദമാക്കുന്ന ബ്രോഷർ പ്രകാശനം ചെയ്തു.
'സമ്മർ സ്പെഷൽസ് 2022' പ്രമോഷനിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി കോർട്ടിഗിനി, ഡിബാക്കേഴ്സ്, ഈറ്റൻ, ജോൺ ലൂയിസ്, മാർകോ ഡൊനെയ്റ്റലി, റിയോ, ടോം സ്മിത്ത് തുടങ്ങി പ്രമുഖ ബ്രാൻഡുകളുടേത് ഉൾപ്പെടെ ഏറ്റവും പുതിയ വേനൽക്കാല ഫാഷൻ ശേഖരങ്ങൾ അവതരിപ്പിക്കുന്നു.
സിഗ്നേച്ചർ വേനൽക്കാല വസ്ത്രങ്ങൾ കൂടാതെ പാദരക്ഷകളും ലേഡീസ് ഹാൻഡ്ബാഗുകളും ഉൾപ്പെടെ നിരവധി ഉൽപന്നങ്ങൾ അതിശയിപ്പിക്കുന്ന വിലക്കുറവിൽ വാഗ്ദാനം ചെയ്യുന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.