• Home
  • News
  • ഖത്തറിൽ വീട് വാടകയ്ക്ക് നൽകാൻ സൗജന്യ ലൈസൻസ്

ഖത്തറിൽ വീട് വാടകയ്ക്ക് നൽകാൻ സൗജന്യ ലൈസൻസ്

ദോഹ ∙ ഈ വർഷം നടക്കുന്ന ഫിഫ ഖത്തർ ലോകകപ്പിനും അതിനു ശേഷവും രാജ്യത്തേക്ക് വരുന്ന സന്ദർശകർക്ക് പാർപ്പിട യൂണിറ്റുകൾ ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് നൽകാൻ റസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകൾക്ക് അഞ്ചു വർഷത്തെ ഹോളിഡേ ഹോം ലൈസൻസ് സൗജന്യമായി ലഭിക്കും.

സ്വദേശികൾക്കും നിക്ഷേപകർക്കും ലളിതമായ നടപടിക്രമങ്ങളിലൂടെ ഒരാഴ്ചയ്ക്കകം സൗജന്യമായി 5 വർഷത്തെ ഹോളിഡേ ഹോം ലൈസൻസ് ലഭിക്കും.  പ്രമുഖ രാജ്യാന്തര പ്രോപ്പർട്ടി വെബ്‌സൈറ്റുകളുടെ പട്ടികയിൽ ഹ്രസ്വകാല വാടക യൂണിറ്റുകൾ ചേർക്കുകയും ചെയ്യാം. ഖത്തർ ടൂറിസമാണ് ഹോളിഡേ ഹോം ലൈസൻസ് നൽകുന്നത്. 5 വർഷത്തിന് ശേഷം പുതുക്കാവുന്ന തരത്തിലാണ് ലൈസൻസ്.

അതേസമയം ഹോളിഡേ ഹോം ലൈസൻസ് ഇല്ലാതെ വീടുകൾ വാടകയ്ക്ക് നൽകിയാൽ കനത്ത ശിക്ഷ ലഭിക്കും. പരമാവധി 2 വർഷം വരെ തടവും 2 ലക്ഷം റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒന്നോ ആയിരിക്കും ശിക്ഷ.   ഖത്തർ ടൂറിസം പ്രഖ്യാപിച്ച നിശ്ചിത മാനദണ്ഡങ്ങളും  വ്യവസ്ഥകളും പാലിക്കുന്നവർക്കാണ് ലൈസൻസ് ലഭിക്കുക. ലൈസൻസിനുള്ള അന്വേഷണം വർധിച്ചതോടെ പുതിയ ഹെൽപ്‌ലൈനും ആരംഭിച്ചു.

അപേക്ഷ അധികൃതർ അംഗീകരിച്ചാൽ വാടക യൂണിറ്റുകൾ നേരിട്ടു കണ്ടു വിലയിരുത്തിയ ശേഷമാകും തുടർ നടപടി. സന്ദർശകർക്ക്  യൂണിറ്റുകൾ ഹ്രസ്വകാല വാടകയ്ക്ക് നൽകുന്നതിലൂടെ സ്വദേശികൾക്കും നിക്ഷേപകർക്കും അധിക വരുമാനത്തിനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക്: https://www.qatartourism.com/en/industry-resources/e-services/holiday-homse എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഖത്തർ ടൂറിസം ലൈസൻസിങ് വകുപ്പിനെ 00974 44997888 എന്ന നമ്പറിലും നേരിട്ട് ബന്ധപ്പെടാം.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All