• Home
  • News
  • മികച്ച കോവിഡ് പ്രതിരോധത്തിന് തുണിയല്ല, സർജിക്കൽ മാസ്ക് തന്നെ വേണം

മികച്ച കോവിഡ് പ്രതിരോധത്തിന് തുണിയല്ല, സർജിക്കൽ മാസ്ക് തന്നെ വേണം

ദോഹ∙ കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കുന്നതിൽ മാസ്‌കുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അധികൃതർ. തുണി മാസ്കുകളെക്കാൾ സർജിക്കൽ മാസ്‌ക്കുകളാണ് കൂടുതൽ ഫലപ്രദം. ശരിയായി ഫെയ്‌സ് മാസ്‌ക് ധരിക്കുന്നതിലൂടെ അണുബാധയെ പ്രതിരോധിക്കാൻ കഴിയും.

പ്രായം ചെന്നവർ, വിട്ടുമാറാത്ത രോഗമുള്ളവർ തുടങ്ങി  കോവിഡ് തീവ്രമാകാൻ സാധ്യതയുള്ളവർ എൻ95, കെഎൻ95 മാസ്‌ക് ധരിക്കണം. അതേസമയം മറ്റുള്ളവർ സർജിക്കൽ മാസ്‌ക്  ഉപയോഗിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു.

എൻ95, കെഎൻ95 മാസ്‌കുകളിൽ ഒന്നിലധികം സിന്തറ്റിക് പാളികൾ ഉള്ളതിനാൽ  അണുക്കളെ ഉള്ളിലേക്ക് പ്രവേശിക്കാതെ ഉയർന്ന തോതിൽ പ്രതിരോധിക്കും. കോവിഡിനെ ചെറുക്കാൻ മികച്ച പ്രതിരോധമാണ് മാസ്‌ക്. രാജ്യത്ത് അടഞ്ഞതും തുറന്നതുമായ എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാണ്.

അതേസമയം തുറന്ന സ്ഥലങ്ങളിൽ കായിക പരിശീലനവും വ്യായാമവും ചെയ്യുമ്പോൾ മാത്രം മാസ്‌ക് നിർബന്ധമില്ല. 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും മാസ്‌ക് വേണ്ടെന്നാണ് വ്യവസ്ഥയെങ്കിലും 2 വയസ്സിന് മുകളിലുള്ള കുട്ടികൾ മാസ്‌ക് ധരിക്കുന്നതാണ് സുരക്ഷിതമെന്നും അധികൃതർ വ്യക്തമാക്കി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All