• Home
  • News
  • 11-ാംമത് ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേളയ്ക്ക് തുടക്കമായി

11-ാംമത് ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേളയ്ക്ക് തുടക്കമായി

ദോഹ: ഖത്തറില്‍ 11-ാംമത് അന്താരാഷ്ട്ര ഭക്ഷ്യമേളയ്ക്ക് തുടക്കം കുറിച്ചു. അല്‍ ബിദ്ദ പാര്‍ക്കിലാണ് ഭക്ഷ്യമേള നടക്കുന്നത്. മേളയില്‍ ലൈവ് കുക്കിങ്, ക്ലാസിക്കല്‍ സര്‍ക്കസ്, വെടിക്കെട്ട് തുടങ്ങിയ വിനോദ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഡിസംബര്‍ 17 വരെ അല്‍ ബിദ്ദ പാര്‍ക്കില്‍ലും ഡിസംബര്‍ മൂന്ന് വരെ കോര്‍ണിഷിലുമാണ് മേള നടക്കുക. ലോക പ്രശസ്തരായ 16 ഷെഫുമാര്‍ ഇത്തവണ മേളയിലുണ്ടാവും. സാധാരണ ദിവസങ്ങളില്‍ വൈകീട്ട് മൂന്ന് മുതല്‍ 11 വരെയും അവധി ദിവസങ്ങളില്‍ മൂന്ന് മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുമാണ് ഭക്ഷ്യമേള. 

വിവിധ ഫുഡ് സ്റ്റാളുകള്‍, ഫുഡ് ട്രക്കുകള്‍, ലൈവ് കുക്കിങ് ഷോ, മാസ്റ്റര്‍ ക്ലാസ്, മറ്റ് വിനോദ പരിപാടികള്‍ തുടങ്ങിയവ നടക്കും. അതേസമയം, കോര്‍ണിഷില്‍ ദോഹ ലൈറ്റ്സ് ഫെസ്റ്റിവലിനും തുടക്കമായിട്ടുണ്ട്.  കോര്‍ണിഷ് തീരത്താണ് വര്‍ണ വിളക്കുകളും വെടിക്കെട്ടും ഉള്‍പ്പെടുന്ന ഈ മേള. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പ് ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All