• Home
  • News
  • സാമൂഹിക അകലം കൊണ്ട് മാത്രം കൊവിഡിനെ നിയന്ത്രിക്കാനാവില്ല, കണ്ടെത്തലുമായി വിദഗ്ധര

സാമൂഹിക അകലം കൊണ്ട് മാത്രം കൊവിഡിനെ നിയന്ത്രിക്കാനാവില്ല, കണ്ടെത്തലുമായി വിദഗ്ധര്‍

തുടര്‍ച്ചയായി വകഭേദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊവിഡ്-19 വൈറസിനെ നിയന്ത്രിക്കാന്‍ സാമൂഹിക അകലം പാലിക്കുന്നത് കൊണ്ടു മാത്രം സാധിക്കില്ലെന്ന് പഠനം. 

കേംബ്രിജ് സര്‍വകലാശാലയിലെ എന്‍ജിനീയര്‍മാരുടെ സംഘം നടത്തിയ പഠനത്തിലാണ് രണ്ട് മീറ്റര്‍ സാമൂഹിക അകലം കൊണ്ടുമാത്രം കോവിഡിനെ നിയന്ത്രിച്ചു നിര്‍ത്താനാകില്ലെന്ന് കണ്ടെത്തിയത്. 

ആളുകള്‍ ചുമയ്ക്കുമ്പോള്‍ വൈറസ് അടങ്ങിയ കണികകള്‍ എങ്ങനെയാണ് പരക്കുന്നതെന്ന് കണ്ടെത്താന്‍ നടത്തിയ കംപ്യൂട്ടര്‍ മോഡലിങ് പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കൊവിഡ് ബാധിച്ച ഒരു വ്യക്തിക്ക് മാസ്‌കിന്റെ അഭാവത്തില്‍ രണ്ട് മീറ്റര്‍ അകലെ നില്‍ക്കുന്ന വ്യക്തിയിലേക്ക് പോലും വൈറസ് പരത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ വ്യക്തിയുടെയും ചുമയുടെ ശക്തിയും കണികകളുടെ പുറന്തള്ളലും വ്യത്യസ്തമായ തരത്തിലാണെന്നും സുരക്ഷിത ദൂരം എന്ന് കണക്കാക്കാവുന്ന അകലം മൂന്ന് മീറ്റര്‍ വരെയാകാമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 

ചുമയിലെ വൈറസ് കണികകളുടെ എണ്ണത്തെ പോലെതന്നെ പ്രധാനമാണ് കണികകള്‍ പുറത്തു വന്നശേഷം അവയ്ക്ക് എന്തു സംഭവിക്കുമെന്നുള്ളത്. 

ഇവയിലെ വലിയ കണികകള്‍ വ്യക്തിയുടെ ചുറ്റും പതിക്കുമ്പോള്‍ ചെറിയ കണികകള്‍ വായുവില്‍ കുറച്ച് നേരം തങ്ങി നില്‍ക്കാം. ഈ കണികകളാണ് പല രാജ്യങ്ങളിലും സാമൂഹിക അകല ദൂരമായി അംഗീകരിച്ചിട്ടുള്ള രണ്ട് മീറ്റര്‍ ദൂരത്തിനപ്പുറവും പോകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

ഇത് എത്ര വേഗത്തില്‍, എത്ര ദൂരത്തോളം പോകുമെന്നതെന്ന് ചുമച്ചയാള്‍ നില്‍ക്കുന്ന മുറിയിലെ വായുവിന്റെ സഞ്ചാര ഗതിയെ  അടിസ്ഥാനപ്പെടുത്തിയിരിക്കും.  അതിനാല്‍ സാമൂഹിക അകലം കൊണ്ടു മാത്രം കാര്യമില്ലെന്നും ഇതിനൊപ്പം വാക്‌സിനേഷനും മാസ്‌ക് ധരിക്കലും മുറിയിലെ ശരിയായ വെന്റിലേഷനും പ്രധാനമാണെന്നും ഗവേഷകര്‍ അടിവരയിടുന്നു. 

ഓഫീസുകള്‍, ക്ലാസ്മുറികള്‍, കടകള്‍ പോലുള്ള അകത്തളങ്ങളില്‍ തുടര്‍ന്നും എല്ലാവരും മാസ്‌കുകള്‍ ധരിക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All