• Home
  • News
  • ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി, വാക്‌സിന്‍ ഫലപ്രദമാകുമോയെന്ന് സംശയം

ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി, വാക്‌സിന്‍ ഫലപ്രദമാകുമോയെന്ന് സംശയം

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ഡെല്‍റ്റാ വകഭേദത്തെക്കാള്‍ വ്യാപനശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട്. വകഭേദം ആശങ്ക ഉണര്‍ത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി 

മുന്‍പ് കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളെക്കാളും ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്യപ്പെട്ട കൊവിഡിന്റെ പുതിയ വകഭേദമായ ബി.1.1.529 വകഭേദം. 

ഇതിനകം ഒമിക്രോണിന് ആകെ 50 ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചു കഴിഞ്ഞതായും ഇതില്‍ 30 എണ്ണം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണെന്നും പഠനങ്ങള്‍ പറയുന്നു. സാധാരണ കൊവിഡ് വന്നു മാറിയവരിലും പുതിയ വകഭേദം പിടിപെടാന്‍ സാധ്യത ഏറെയാണ് എന്നതാണ് ഒമിക്രോണിനെ ഏറ്റവും അപകടകാരിയായ വകഭേദമാക്കുന്നത്. 

ഇതിനിടെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത് നിലവിലെ വാക്‌സിനേഷനാണ്. കൊവിഡിനെതിരെ നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ പുതിയ വകഭേദത്തിന് ഫലപ്രദമാണോയെന്ന സംശയം ലോകാരോഗ്യ സംഘടന ഉന്നയിക്കുന്നുണ്ട്.  ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നിലവിലെ വാക്‌സിനുകള്‍ക്ക് സാധിക്കുമോയെന്ന് അറിയാന്‍ ദിവസങ്ങളെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. 

പുതിയ വകഭേദം കണ്ടെത്തിയ രണ്ട് പേര്‍ ഹോട്ടലുകളില്‍ വ്യത്യസ്തമുറികളില്‍ താമസിച്ചിരുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ത്തന്നെ രോഗാണുവ്യാപനം വായുവിലൂടെയാകാനാണ് സാധ്യതയെന്നും സംശയിക്കുന്നുണ്ട്. ഇത് കൂടുതല്‍ ഗൗരവമായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.മറ്റ് പല വകഭേദങ്ങളിലും കണ്ടത് പോലെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ പലരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നു. 

വാക്‌സിനുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പുതിയ വകഭേദമെന്നും ആരോഗ്യരംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. പുതിയ വകഭേദത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്. വകഭേദത്തെ കുറിച്ച് പഠിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് പങ്കുവെക്കുമെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All