• Home
  • News
  • കോവിഡ്: ഒമാനിൽ നിരവധി ചെറുകിട സ്ഥാപനങ്ങളുടെ ഷട്ടറുകൾ അടഞ്ഞുതന്നെ

കോവിഡ്: ഒമാനിൽ നിരവധി ചെറുകിട സ്ഥാപനങ്ങളുടെ ഷട്ടറുകൾ അടഞ്ഞുതന്നെ

മ​സ്ക​ത്ത്: കോ​വി​ഡ് കാ​ല​ത്ത് രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യി​ൽ​പെ​ട്ട് ഷ​ട്ട​ർ വീ​ണ ക​ട​ക​ൾ പ​ല​തും ഇ​പ്പോ​ഴും അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്കു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നി​മി​ത്തം വാ​ട​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​ത​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ സ്ഥാ​പ​നം ഉ​പേ​ക്ഷി​ച്ചു​പോ​യ​വ​രും വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​വ​രും നി​ര​വ​ധി​യാ​ണ്. ഇ​വ​രി​ൽ അ​ധി​ക​വും മ​ല​യാ​ളി​ക​ളാ​ണ്. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളു​ടെ ക​ണ്ണാ​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഈ ​ഗ​ണ​ത്തി​ൽ​പെ​ടും.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് മാ​സ​ങ്ങ​ൾ മു​മ്പു​വ​രെ പ​തി​നാ​യി​രം റി​യാ​ൽ വ​രെ മു​ൻ​കൂ​റാ​യി ല​ഭി​ച്ചി​രു​ന്ന ന​ഗ​ര​ഹൃ​ദ​യ ഭാ​ഗ​ത്തു​ള്ള ക​ട​ക​ളി​ലാ​ണ് ഇ​പ്പോ​ഴും ഫോ​ർ റെൻറ് 'മ്പോ​ർ​ഡു​ക​ൾ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി അ​വ​സാ​ന​ത്തി​ലേ​ക്ക് എ​ത്തി​യി​ട്ടും ഇ​വ​യൊ​ന്നും പ​ച്ച​പി​ടി​ച്ചി​ട്ടി​ല്ല. ഒ​രു​കാ​ല​ത്ത് ഏ​റെ പേ​രു​കേ​ട്ടി​രു​ന്ന​തും തി​ര​ക്കു​പി​ടി​ച്ചി​രു​ന്ന​തു​മാ​യ റൂ​വി​യി​ലെ റാ​ഡോ, സ​ലാ​ല തു​ട​ങ്ങി​യ മാ​ർ​ക്ക​റ്റു​ക​ളിെ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

ആ​ഗോ​ള മാ​ർ​ക്ക​റ്റി​ൽ എ​ണ്ണ​വി​ല ഇ​ടി​വ് തു​ട​ങ്ങി​യ​തു മു​ത​ൽ​ത​ന്നെ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ശ​മ്പ​ള​ക്കു​റ​വും തൊ​ഴി​ൽ പ്ര​തി​സ​ന്ധി​യും സ്വ​ദേ​ശി​വ​ത്​​ക​ര​ണ​വു​മൊ​ക്കെ ഒ​ന്നി​ച്ചു​വ​ന്ന​തോ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ ഒ​മാ​ൻ വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ് പ്ര​തി​സ​ന്ധി വ​ന്ന​തോ​ടെ പ്ര​ശ്നം രൂ​ക്ഷ​മാ​യി. ലോ​ക്ഡൗ​ൺ കാ​ല​ത്ത് മാ​സ​ങ്ങ​ളോ​ളം ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​ത് നി​ര​വ​ധി വ്യാ​പാ​രി​ക​ളു​ടെ നട്ടെല്ല്​ ഒ​ടി​ച്ചി​രു​ന്നു. വ്യാ​പാ​രം ന​ട​ന്നി​ല്ലെ​ങ്കി​ലും വാ​ട​ക​യും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും ന​ൽ​കേ​ണ്ട​ത് പ​ല​ർ​ക്കും വ​ലി​യ ത​ല​വേ​ദ​ന​യാ​യി​രു​ന്നു. ലോ​ക്ഡൗ​ൺ കാ​ല​ത്ത് വാ​ട​ക ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന് ഒ​മാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ല​രും അ​ക്കാ​ല​ത്ത് വാ​ട​ക​ക്ക് വി​ട്ടു​വീ​ഴ്ച ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ലോ​ക്ഡൗ​ണി​ന് ശേ​ഷം സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​ല കെ​ട്ടി​ട ഉ​ട​മ​ക​ളും പ​ഴ​യ വാ​ട​ക കു​ടി​ശ്ശി​ക ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ​ല​രെ​യും കു​ഴ​ക്കി​യ​ത്. ലോ​ക്ഡൗ​ൺ ഇ​ള​വ് ല​ഭി​ച്ച​തു മു​ത​ൽ ക​ട തു​റ​ന്നി​രു​ന്നെ​ങ്കി​ലും ആ​ദ്യ മാ​സ​ങ്ങ​ളി​ൽ വ്യാ​പാ​രം തീ​രെ കു​റ​വു​മാ​യി​രു​ന്നു. ഇ​തോ​ടെ പ​ല​ർ​ക്കും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. വാ​ട​ക കു​ടി​ശ്ശി​ക ആ​യി​ര​ങ്ങ​ളി​ലെ​ത്തി​യ​തോ​ടെ കെ​ട്ടി​ട ഉ​ട​മ​ക​ളോ​ട് അ​വ​ധി പ​റ​ഞ്ഞ് മ​ടു​ത്ത പ​ല​രും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് നാ​ടു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ​തി​റ്റാ​ണ്ടു കാ​ലം ഒ​മാ​നി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​രും ഉ​ൾ​പ്പെ​ടും. റൂ​വി അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​ക്ക് പ്ര​തി​സ​ന്ധി​യു​ണ്ടാ​വാ​ൻ മ​റ്റു നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​മു​ണ്ട്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും ഡ്യൂ​പ്ലിക്കറ്റു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കി ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ഇ​ത്ത​രം ന​ഗ​ര​ങ്ങ​ളി​ലു​ണ്ട്.

നാ​ട്ടി​ൽ കൊ​ണ്ടു​പോ​വാ​നും മ​റ്റും പ​ർ​ച്ചേ​ഴ്​​സ് ചെ​യ്യാ​നെ​ത്തു​ന്ന​വ​ർ​ക്ക് തീ​രെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യു​ടെ ക​ഴു​ത്തി​നാ​ണ് ക​ത്തി​വെ​ക്കു​ന്ന​തെ​ന്ന് ഓ​ർ​ക്കു​ന്നി​ല്ല. ഇ​ങ്ങ​നെ കു​ടു​ക്കി​ൽ​പെ​ട്ട പ​ല​രും ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ക​യും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്ക് മാ​റു​ക​യും ചെ​യ്യു​ക​യാ​ണ്.പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ കാ​ലാ​കാ​ല​മാ​യി ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ർ പു​തി​യ മേ​ഖ​ല​ക​ൾ തേ​ടി പോ​യ​തും ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​ക്ക് തി​രി​ച്ച​ടി​യാ​വു​ന്നു​ണ്ട്. ഇ​ത്ത​രം നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടാ​ണ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ട​ക​ൾ പ​ല​തും ഏ​റ്റെ​ടു​ക്കാ​ൻ ആ​ളു​ക​ളെ​ത്താ​ത്ത​ത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All