• Home
  • News
  • ഒ​മാ​ൻ ആ​ഘോ​ഷ തി​ര​ക്കി​ലേ​ക്ക്, ദേശീയദിന അവധി ആരംഭിച്ചു

ഒ​മാ​ൻ ആ​ഘോ​ഷ തി​ര​ക്കി​ലേ​ക്ക്, ദേശീയദിന അവധി ആരംഭിച്ചു

മ​സ്ക​ത്ത് : ദേ​ശീ​യ​ദി​ന അ​വ​ധി ആ​രം​ഭി​ച്ച​തോ​ടെ ഒ​മാ​ൻ ആ​ഘോ​ഷ തി​ര​ക്കി​ലേ​ക്ക്. വാ​രാ​ന്ത്യ അ​വ​ധി​യ​ട​ക്കം നാ​ല് ദി​വ​സ​ത്തെ ലീ​വാ​ണ്​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ നാ​ടും ന​ഗ​ര​വും അ​വ​ധി ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങും. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഒ​റ്റ അ​ക്ക​ത്തി​ൽ ഒ​തു​ങ്ങി​യ​ത് ഏ​റെ കാ​ല​ത്തി​ന് ശേ​ഷം ല​ഭി​ച്ച പൊ​തു അ​വ​ധി ആ​ഘോ​ഷ​ത്തി​ന് മി​ക​വ് കൂ​ട്ടും. 19 മാ​സ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത അ​വ​ധി ല​ഭി​ക്കു​ന്ന​ത്. ര​ണ്ട് പെരു​ന്നാ​ൾ, ദേ​ശീ​യ​ദി​ന ഒ​ഴി​വു​ക​ളാ​ണ്​ ഒ​മാ​നി​ലെ പ്ര​ധാ​ന അ​വ​ധി​ക​ൾ. 2020 മാ​ർ​ച്ച് മു​ത​ൽ ഈ ​അ​വ​ധി​ക​ളെ​ല്ലാം നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ന​ടു​വി​ലാ​യി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഈ  ​വ​ർ​ഷ​ത്തെ ര​ണ്ട് പെ​രു​ന്നാ​ൾ അ​വ​ധി​ക​ളും ലോ​ക്ഡൗ​ൺ അ​ട​ക്ക​മു​ള്ള ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. അ​തി​നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും പ​റ്റി​യി​രു​ന്നി​ല്ല. ഏ​റെ കാ​ല​ത്തി​ന് ശേ​ഷം ല​ഭി​ക്കു​ന്ന പൊ​തു അ​വ​ധി​യാ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്. അ​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലും മാ​ളു​ക​ളി​ലും അ​വ​ധി​ക്കാ​ല​ത്ത് വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടും.

റൂ​വി, മ​ത്ര അ​ട​ക്ക​മു​ള്ള മാ​ർ​ക്ക​റ്റു​ക​ളി​ലും കൂ​ടു​ത​ൽ പേ​ർ എ​ത്തും. റൂ​വി​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മ​ത്ര കോ​ർ​ണീ​ഷി​ലും ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടും. പ്ര​ധാ​ന പാ​ർ​ക്കു​ക​ളി​ലും ബീ​ച്ചു​ക​ളി​ലു​മെ​ല്ലാം അ​വ​ധി​ക്കാ​ല​ത്ത് ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​വ​ധി​ക്കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ൽ എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ധാ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​മാ​നി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും യാ​ത്ര​ക്കും അ​നു​യോ​ജ്യ​മാ​യ ന​ല്ല കാ​ലാ​വ​സ്ഥ​യാ​ണു​ള്ള​ത്. ക​ടു​ത്ത ചൂ​ട് പി​ന്മാ​റി​യെ​ങ്കി​ലും വ​ലി​യ ത​ണു​പ്പ് ആ​രം​ഭി​ച്ചി​ട്ടി​ല്ല.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All