• Home
  • News
  • ബൂസ്റ്റർ ഡോസ് സുരക്ഷിതം; ഖത്തറിൽ ഇതുവരെ 70,000 ഡോസുകൾ നൽകിയെന്ന് പൊതുജനാരോഗ്യ മന

ബൂസ്റ്റർ ഡോസ് സുരക്ഷിതം; ഖത്തറിൽ ഇതുവരെ 70,000 ഡോസുകൾ നൽകിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ ഇതുവരെ 70,000 ബൂസ്റ്റര്‍ ഡോസുകള്‍ (മൂന്നാം ഡോസ്) നല്‍കിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരില്‍ ഇതുവരെ ഗുരുതരമായ യാതൊരു പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

'രാജ്യത്ത് ഇതുവരെ 70,000 ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി. ബൂസ്റ്റര്‍ ഡോസ് എടുത്തതിനെ തുടര്‍ന്ന് ആരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടില്ല, ''ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി പറഞ്ഞു. ഖത്തര്‍ ടിവിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളും മറ്റ് ബുദ്ധുമിട്ടുകളും ഉണ്ടാകുന്നവെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം നിഷേധിച്ചു. കൊവിഡ് മഹാമാരിയുടെ തുടക്കകാലം തൊട്ട് ആളുകള്‍ക്ക് കൃത്യമായ ആരോഗ്യ വിവരങ്ങള്‍ നല്‍കുന്നതില്‍ ഞങ്ങള്‍ സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്ത് കൊവിഡിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്ന ഏക ഉറവിടം പൊതുജനാരോഗ്യ മന്ത്രാലയം ആണ്.  ജനങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തെ ആശ്രയിക്കാവുന്നതാണ്.

 ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ വരുന്ന വ്യാജപ്രചരണങ്ങളെ വിശ്വസിക്കരുതെന്നും ഡോ. അല്‍ മസ്ലമാനി പറഞ്ഞു. വാക്സിന്റെ രണ്ട് ഡോസ് പൂര്‍ത്തികരിച്ചവര്‍ക്ക് ആറ് മാസത്തിന് ശേഷം ആന്റിബോഡികള്‍ കുറയാന്‍ തുടങ്ങുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അംഗീകാരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവരെക്കാള്‍ ആരോഗ്യവന്മാരായിരുന്നു ഇവര്‍. ഈ സാഹചര്യത്തിലാണ് മൂന്നാമത്തെ ഡോസ് എടുക്കാന്‍ ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. നിലവില്‍ ലോകത്ത് കൊവിഡിന്റെ മൂന്നാമത്തെയും നാലാമത്തയും തരംഗങ്ങള്‍ പടരാന്‍ തുടങ്ങിയിരിക്കുകയാണ്. അതിനാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാതെ നിങ്ങള്‍ മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All