• Home
  • News
  • മൂന്നുകോടിയുടെ വീടുകാട്ടി തട്ടിപ്പ്; പ്രവാസി മലയാളിക്ക് നഷ്ടമായത് 10 ലക്ഷം, ഇരകള

മൂന്നുകോടിയുടെ വീടുകാട്ടി തട്ടിപ്പ്; പ്രവാസി മലയാളിക്ക് നഷ്ടമായത് 10 ലക്ഷം, ഇരകളായത് നിരവധി പേർ

ഏറ്റുമാനൂര്‍: ഇന്റര്‍നെറ്റില്‍ കണ്ട പരസ്യത്തെ തുടര്‍ന്ന് മൂന്നു കോടിയുടെ വീട് വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയ പ്രവാസി മലയാളി തട്ടിപ്പിന് ഇരയായി. കോട്ടയത്താണ് സംഭവം. അബുദാബിയില്‍ ജോലി ചെയ്യുന്ന ഞീഴൂര്‍ സ്വദേശി സന്തോഷ് പി. ജോസഫാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ പാലാ സ്വദേശികളായ ദമ്പതികളടക്കം നാല് പേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് കേസെടുത്തു.

സന്തോഷിന് വേണ്ടി അഡ്വ. സുജേഷ് ജെ. മാത്യു പുന്നോലില്‍ പാലാ കോടതില്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തത്. ആസ്ട്രേലിയയില്‍ താമസക്കാരായ പാലാ കടപ്ലാമറ്റം പാലേട്ട് താഴത്ത് വീട്ടില്‍ ജോജി തോമസ്, ഭാര്യ സലോമി ചാക്കോ, കടപ്ലാമറ്റത്ത് താമസിക്കുന്ന ജോജിയുടെ പിതാവ് തോമസ്, പാലാ എടേറ്റ് ബിനോയ് എബ്രഹാം എന്നിവര്‍ക്കെതിരെയാണ് കേസ്.

ജോജിയുടെ വസ്തുവിനും വീടിനുമായി അഡ്വാന്‍സ് ആയി പത്തുലക്ഷം രൂപയാണ് സന്തോഷ് നല്‍കിയത്. പിന്നീട് നിരവധി പേര്‍ ഇത്തരത്തില്‍ പണം നല്‍കി വഞ്ചിതരായത് അറിഞ്ഞതോടെയാണ് സന്തോഷ് കോടതിയെ സമീപിച്ചത്.2019ലാണ് തട്ടിപ്പുകളുടെ തുടക്കം. വീടു വില്‍ക്കാനുണ്ടെന്ന പരസ്യം ഇന്റര്‍നെറ്റില്‍ കണ്ട വിദേശത്തുള്ള കുടുംബം പരസ്യത്തില്‍ കണ്ട നമ്പരില്‍ ബന്ധപ്പെട്ടു.

വീടിനും സ്ഥലത്തിനുമായി 2.75 കോടി രൂപയായിരുന്നു പരസ്യത്തില്‍ കാണിച്ചിരുന്നത്. നീണ്ട ചര്‍ച്ചക്കൊടുവില്‍ 2020ല്‍ 1.70 കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. രജിസ്‌ട്രേഷന് വേണ്ടി നാട്ടില്‍ വരാമെന്നും ഉറപ്പിലേക്കായി പത്തുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ജോജി തോമസ് പറഞ്ഞു.സ്ഥലത്തിനും വീടിനും യാതൊരു ബാധ്യതയുമില്ലെന്നായിരുന്നു ഉടമകളുടെ വാദം. പ്രസ്തുത സ്ഥലത്തിന് ലോണുള്ളതായി സന്തോഷ് മനസിലാക്കി.

രജിസ്‌ട്രേഷന് മുന്‍പായി ലോണ്‍ ക്ലോസ് ചെയ്യാമെന്നുള്ള ഉറപ്പില്‍ മൂന്നു തവണകളായി എസ്.ബി.ഐ വഴി അഡ്വാന്‍സ് നല്‍കി. എന്നാല്‍ പണം കയ്യില്‍ കിട്ടിയതോടെ ലോണ്‍ ക്ലോസ് ചെയ്യാന്‍ കഴിയില്ലന്ന നിലപാടിലേക്ക് ജോജി മാറി. രജിസ്‌ട്രേഷനായി എല്ലാവരും ആസ്‌ട്രേലിയയില്‍ ആയതുകൊണ്ട് കഴിയില്ലെന്നായി. പിന്നീട്, പിതാവിന് പവര്‍ഓഫ് അറ്റോര്‍ണി നല്‍കാമെന്ന് പറഞ്ഞെങ്കിലും അവിടെയും ചുവട് മാറി.

ഇതിനിടെ വേറെ ചില സൈറ്റുകളില്‍ വന്നിരുന്ന ഇതേ വീടിന്റെ വില്‍പ്പന പരസ്യങ്ങള്‍ സന്തോഷിന്റെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പെട്ടു. ഈ പരസ്യങ്ങളെ തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ വിളിച്ചതോടെയാണ് കബളിപ്പിക്കപെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ഫോണെടുക്കാനോ പണം മടക്കി നല്‍കാനോ ജോജി തയ്യാറാവാതായതോടെയാണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം വസ്തു അറ്റാച്ച് ചെയ്തിട്ടുമുണ്ട്.

ഇതേ വീടും സ്ഥലവും വില്‍പനയുടെ മറവില്‍ നിരവധി പേരില്‍ നിന്നും ജോജിയും സംഘവും അഡ്വാന്‍സ് വാങ്ങിയതായും പരാതിക്കാരന്‍ പറയുന്നു. അതേസമയം, നാലു പേര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പാലാ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടോംസണ്‍ കെ.പി. പറഞ്ഞു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All