• Home
  • News
  • സൗദിയിൽ കാർ കടലിലേക്ക് മറിഞ്ഞു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

സൗദിയിൽ കാർ കടലിലേക്ക് മറിഞ്ഞു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ കാര്‍ കടലിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ജിസാന്‍ നഗരത്തിന്റെ വടക്കന്‍ കോര്‍ണിഷിലാണ് കാര്‍ നിയന്ത്രണം വിട്ട് കടലില്‍ പതിച്ചത്. ചൊവ്വാഴ്ച്ച ഉച്ച തിരിഞ്ഞാണ് അപകടം. 

ഒരു കാര്‍ കടലില്‍ പതിച്ചതായി കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഉടനെ സ്ഥലത്തെത്തിയ റെഡ് ക്രസന്റ് ടീം രക്ഷപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് സംഘവും അപകടസ്ഥലത്തെത്തി. 

എമര്‍ജന്‍സി സ്‌ക്വാഡ് സ്ഥലത്തെത്തിയതും ഡ്രൈവര്‍ക്ക് അടിയന്തര സേവനം നല്‍കുകയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെന്നും ജിസാന്‍ മേഖലയിലെ റെഡ് ക്രസന്റ് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് ബിഷി അല്‍-സര്‍ഖി പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All