• Home
  • News
  • ഫിഫ അറബ് കപ്പ് ടിക്കറ്റ് വില്‍പ്പനയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ തുറന്നു

ഫിഫ അറബ് കപ്പ് ടിക്കറ്റ് വില്‍പ്പനയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ തുറന്നു

ദോഹ : ഈ മാസം അവസാനം മുതല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റുകള്‍ നേരിട്ട് വാങ്ങുന്നതിന് രണ്ട് സെന്ററുകള്‍ കൂടി തുറന്നു. ഹയ്യാ കാര്‍ഡ്(ഫാന്‍ ഐഡി) രജിസ്‌ട്രേഷനും ഇവിടെ നടക്കും.

കത്താറ കള്‍ച്ചറല്‍ വില്ലേജ്(സ്ട്രീറ്റ് 21), അല്‍ കഹ്‌റബ സ്ട്രീറ്റ്(മുശൈരിബ് ഡൗണ്‍ടൗണ്‍) എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകള്‍. വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ച്ച 2 മുതല്‍ 10 വരെയാണ് പ്രവര്‍ത്തി സമയം.

ദോഹ എക്‌സിബിഷന്‍ സെന്റര്‍, വില്ലേജിയോ മാള്‍, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍ നിലവില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഈ സെന്ററുകളും മുകളില്‍ പറഞ്ഞ സമയത്ത് തന്നെയാണ് പ്രവര്‍ത്തിക്കുക

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All