• Home
  • News
  • പെലെയും മറ‍ഡോണയും മെസ്സിയും ധരിച്ച ജഴ്സി കാണണോ? ദ് ബ്യൂട്ടിഫുൾ ഗെയിം ദുബായിൽ

പെലെയും മറ‍ഡോണയും മെസ്സിയും ധരിച്ച ജഴ്സി കാണണോ? ദ് ബ്യൂട്ടിഫുൾ ഗെയിം ദുബായിൽ

ദുബായ്∙ഫുട്ബോൾ പ്രേമികൾക്ക് മനോഹരമായ ഫുട്ബോൾ അനുഭവമൊരുക്കുന്ന ദ് ബ്യൂട്ടിഫുൾ ഗെയിം പ്രദർശനം ദുബായിലും ജിസിസിയിലെ മറ്റു നഗരങ്ങളിലും അടുത്ത 4 മാസം നടക്കും. ദുബായ് പാർക്സ് ആൻഡ് റിസോർടിലെ റിവർലാൻഡിലാണു പ്രദർശനം. 

മധ്യപൂര്‍വദേശത്ത് ഇതാദ്യമായാണ് ഇത്തരമൊരു ടൂറിങ് എക്സിബിഷൻ ഒരുക്കുന്നത്. ഡീഗോ മറഡോണ, പെലെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്സി, റൊണാൾഡീഞ്ഞോ എന്നിവരടക്കം ഒട്ടേറെ ഫൂട്ബോൾ ഇതിഹാസങ്ങൾ ധരിച്ച ജഴ്സി, ഷൂസ്, കളിക്കാനുപയോഗിച്ച പന്ത് തുടങ്ങിയ 100 ലേറെ വസ്തുക്കൾ പ്രദർശനത്തിലുണ്ട്. കൂടാതെ, വിവിധ ചാംപ്യൻഷിപ്പുകളുടെ കഥകളറിയാനും യഥാർഥ ട്രോഫികള്‍ അരികെ നിന്നു കാണാനും അവസരമുണ്ടാകും.

ലോകത്തെ ഏറ്റവും പ്രിയപ്പെട്ട കായികവിനോദമായ ഫുട്ബോളിനെക്കുറിച്ചറിയാൻ അവിസ്മരണീയമായൊരു യാത്രയാണ് പ്രദർശനത്തിലൂടെ സമ്മാനിക്കുകയെന്ന് സംഘാടകർ പറഞ്ഞു. തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസ താരങ്ങളും നായകന്മാരും പ്രദർശനത്തിൽ നിറഞ്ഞുനിൽക്കും. ആധുനിക ഫുട്ബോളിന്റെ ആധികാരിക വസ്തുക്കളുടെ പ്രദർശനം. ലോകത്തെങ്ങുമുള്ള മ്യൂസിയങ്ങളിലെ 100 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപരമായ വസ്തുക്കൾ എന്നിവയുമുണ്ടായിരിക്കും. 

എല്ലാവരിൽ നിന്നുമുള്ള കഥകളും ഇതിഹാസങ്ങളും പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന സവിശേഷമായ പ്ലാറ്റ്‌ഫോമാണ് പ്രദർശനമെന്നും മുതിർന്നവർക്കും കുട്ടികൾക്കും വേറിട്ട അനുഭവമായിരിക്കും ഇതെന്നും  റീജിയണൽ പ്രമോട്ടറായ ലെൻസൊ മാനേജിങ് ഡയറക്ടർ താരിഖ് അൽ മാഷിനി പറഞ്ഞു. യൂണിവേഴ്സൽ എക്സിബിഷൻ ഗ്രൂപ്പി(യുഇജി) സഹകരണത്തോടെ ഇന്റർനാഷനൽ ടൂറിങ് എക്സിബിഷൻസ്(െഎടിഇ)യാണ് പ്രദർശനം ഒരുക്കുന്നത്. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All