• Home
  • News
  • പ​നി​നീ​ർ​പ്പൂ വ​സ​ന്തം വി​രി​യി​ക്കാ​നൊ​രു​ങ്ങി ത്വാ​ഇ​ഫ്​

പ​നി​നീ​ർ​പ്പൂ വ​സ​ന്തം വി​രി​യി​ക്കാ​നൊ​രു​ങ്ങി ത്വാ​ഇ​ഫ്​

യാം​ബു: സൗ​ദി​യി​ലെ റോ​സാ​പ്പൂ​മേ​ള​ക്ക് പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച ത്വാ​ഇ​ഫി​ൽ അ​ടു​ത്ത​വ​ർ​ഷ​ത്തെ പ​നി​നീ​ർ​പ്പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. വ​സ​ന്ത കാ​ല​ത്തി​െൻറ തു​ട​ക്ക​ത്തി​ലാ​ണ് തൈ​ന​ട​ൽ തു​ട​ങ്ങാ​റ്.
മാ​ർ​ച്ച് പ​കു​തി​യോ​ടെ​യാ​ണ് വി​ള​വെ​ടു​പ്പ്. തു​ട​ർ​ന്ന് അ​ഞ്ചു മു​ത​ൽ ഏ​ഴ്​ ആ​ഴ്ച​വ​രെ വി​ള​വെ​ടു​പ്പാ​ണ്. സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​ലെ വ്യ​ത്യാ​സ​മ​നു​സ​രി​ച്ച്​ വ​ർ​ഷ​വും 10 മു​ത​ൽ 15 ദി​വ​സം വ​രെ വി​ള​വെ​ടു​പ്പി​ന്​ കാ​ല​താ​മ​സം വ​രാ​റു​ണ്ട്.   
ഇ​പ്പോ​ൾ ത​കൃ​തി​യാ​യ മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ് കൃ​ഷി​ക്കാ​ർ. ചെ​ടി വെ​ട്ടി​യൊ​തു​ക്കു​ക​യും ഉ​ണ​ങ്ങി​യ​തും ബ​ലം കു​റ​ഞ്ഞ​തു​മാ​യ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചും റോ​സ് കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ഒ​രു​ക്കം ന​ട​ക്കു​ക​യാ​ണി​പ്പോ​ൾ. ചെ​റു​തും വ​ലു​തു​മാ​യി ര​ണ്ടാ​യി​ര​ത്തോ​ളം റോ​സാ​പ്പൂ തോ​ട്ട​ങ്ങ​ളാ​ണ് ത്വാ​ഇ​ഫി​ലു​ള്ള​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1900 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് കൃ​ഷി​മേ​ഖ​ല സ്ഥി​തി​ചെ​യ്യു​ന്ന​ത്.   
റോ​സാ​പ്പൂ​ക്ക​ൾ​ക്ക് വ​ള​രാ​ൻ അ​നു​യോ​ജ്യ​മാ​യ മ​ണ്ണും കാ​ലാ​വ​സ്ഥ​യും ഇ​വി​ടെ​യു​ണ്ട്. ദി​വ​സ​വും അ​ഞ്ചോ ആ​റോ മ​ണി​ക്കൂ​ർ സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ ന​ന്നാ​യി ജ​ല​സേ​ച​നം ന​ട​ത്തി പ​രി​ച​ര​ണം ന​ൽ​കി​യാ​ണ് ക​ർ​ഷ​ക​ർ ന​ല്ല വി​ള കൊ​യ്യു​ന്ന​ത്. പ​ക​ൽ​സ​മ​യ​ത്തെ ചൂ​ട് പ​നി​നീ​ർ തൈ​ലം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ണ്ണ​യെ ന​ശി​പ്പി​ക്കു​ന്ന​തു​കൊ​ണ്ട് ക​ർ​ഷ​ക​ർ അ​തി​രാ​വി​ലെ​യാ​ണ് പ​നി​നീ​ർ​പ്പൂ​ക്ക​ൾ വി​ള​വെ​ടു​ക്കു​ന്ന​ത്.   
റോ​സ് പൂ​ക്ക​ൾ കൃ​ഷി​ക്കും പൂ​ക്ക​ളി​ൽ​നി​ന്ന് വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നും സീ​സ​ണി​ൽ ക​ർ​ഷ​ക​ർ വ​ള​രെ സ​ജീ​വ​മാ​കും. റോ​സാ​പ്പൂ​ക്ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ത്വാ​ഇ​ഫ്​ മേ​ഖ​ല​യി​ൽ ധാ​രാ​ളം ഫാ​ക്​​ട​റി​ക​ളു​ണ്ട്.   
സ്വ​ദേ​ശി​ക​ളു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ത്വാ​ഇ​ഫി​ലെ റോ​സാ​പ്പൂ കാ​ർ​ഷി​ക വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​വി​ധ തോ​ട്ട​ങ്ങ​ളി​ലെ വേ​റി​ട്ട കൃ​ഷി​രീ​തി​ക​ളും സം​വി​ധാ​ന​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വാ​ച്യ​മാ​യ അ​നു​ഭൂ​തി​യാ​ണ് ഇ​വി​ടെ പ​ക​രു​ന്ന​ത്. ത്വാ​ഇ​ഫി​ലെ പ​നി​നീ​ർ​പ്പൂ​ക്ക​ളും പ​നി​നീ​രും പെ​ർ​ഫ്യൂ​മും ആ​ഗോ​ള പ്ര​സി​ദ്ധ​മാ​ണ്. എ.​ഡി 1517ൽ ​ഓ​ട്ടോ​മ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ല​ത്താ​ണ് ത്വാ​ഇ​ഫി​ൽ പ​നി​നീ​ർ പു​ഷ്​​പ കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ച​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.   
ജ​ല കാ​ർ​ഷി​ക മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ടു​പ്ര​കാ​രം പ്ര​തി​വ​ർ​ഷം 50 കോ​ടി മു​ത​ൽ 100 കോ​ടി വ​രെ പ​നി​നീ​ർ​പ്പൂ​ക്ക​ളാ​ണ് ത്വാ​ഇ​ഫി​ൽ വി​ള​വെ​ടു​ക്കു​ന്ന​ത്.   ഇ​വി​ട​ത്തെ റോ​സ് വി​പ​ണി​ക്ക് 52 ദ​ശ​ല​ക്ഷം റി​യാ​ൽ (13.8 ദ​ശ​ല​ക്ഷം ഡോ​ള​ർ) മൂ​ല്യ​മു​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നു.   
ത്വാ​ഇ​ഫി​ലെ ഹ​ദാ, ശ​ഫാ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന റോ​സ് വാ​ട്ട​ർ, സ്പ്രേ, ​പെ​ർ​ഫ്യൂം, സോ​പ്പ്, ലോ​ഷ​ൻ എ​ന്നി​വ​ക്ക് വി​പ​ണി​യി​ൽ ന​ല്ല ഡി​മാ​ൻ​ഡാ​ണ്.   
2018ലെ ​ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ ജ​ന​റ​ൽ അ​തോ​റി​റ്റി റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, പു​തി​യ അ​വ​സ​ര​ങ്ങ​ൾ വേ​ണ്ട​ത്ര പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ 700 ദ​ശ​ല​ക്ഷം റി​യാ​ൽ വ​രെ ത്വാ​ഇ​ഫി​ലെ റോ​സ് വി​പ​ണി​ക്ക് വ​ള​ർ​ച്ചാ​സാ​ധ്യ​ത ഉ​ള്ള​താ​യി വി​ല​യി​രു​ത്തു​ന്നു.  

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All