• Home
  • News
  • റോഡുകൾ സുരക്ഷിതം

റോഡുകൾ സുരക്ഷിതം

ദോ​ഹ: റോ​ഡ​പ​ക​ട നി​ര​ക്ക്​ കു​റ​ക്കു​ന്ന​തി​ന് ഖ​ത്ത​ർ മു​ന്നോ​ട്ടു​വെ​ച്ച പ​ദ്ധ​തി​ക​ൾ​ക്ക്​  ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ റോ​ഡ്​​സു​ര​ക്ഷ പ്ര​ത്യേ​ക പ്ര​തി​നി​ധി ജീ​ൻ ടോ​ട്ടി​ന്റെ പ്ര​ശം​സ. അ​ടു​ത്ത​വ​ർ​ഷ​ത്തോ​ടെ അ​പ​ക​ട​നി​ര​ക്ക്​ 25 ശ​ത​മാ​നം കു​റ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ക​പ്പ് ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ സു​ര​ക്ഷി​ത​വും സു​സ്​​ഥി​ര​വു​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​ൽ പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഖ​ത്ത​റി​ന് കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.
റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്​​ട​മാ​യ​വ​രെ അ​നു​സ്​​മ​രി​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര ദി​നാ​ച​ര​ണ​ത്തിന്റെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷ സ​മി​തി പ​രി​പാ​ടി​യി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.   
രാ​ജ്യ​ത്ത് ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഗ​താ​ഗ​ത സു​ര​ക്ഷ സ​മി​തി സ്​​ഥാ​പി​ച്ച​തി​ലൂ​ടെ ഖ​ത്ത​ർ കൃ​ത്യ​മാ​യ ചു​വ​ടു​വെ​പ്പു​ക​ളാ​ണ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി കാ​ര്യ​ക്ഷ​മ​മാ​യ ഗാ​ത​ഗ​ത ന​യ​ങ്ങ​ൾ ഖ​ത്ത​ർ രൂ​പ​വ​ത്​​ക​രി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷ സ​മി​തി അ​ധ്യ​ക്ഷ​ൻ ബ്രി​ഗേ​ഡി​യ​ർ എ​ൻ​ജി. മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല അ​ൽ മ​ൽ​കി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ഗ​താ​ഗ​ത സു​ര​ക്ഷ​രം​ഗ​ത്ത് ഖ​ത്ത​ർ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  
പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്തെ വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ 64.4 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​ൻ ക​ഴി​ഞ്ഞു. 2010ൽ ​ഒ​രു ല​ക്ഷം ജ​ന​സം​ഖ്യ​ക്ക്​ 11.3 ആ​യി​രു​ന്നു അ​പ​ക​ട മ​ര​ണ​മെ​ങ്കി​ൽ, 2020ൽ ​ഇ​ത്​ നാ​ലാ​യി കു​റ​ഞ്ഞ​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ ട്രാ​ഫി​ക്കി​െൻറ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.   
വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രെ ഈ ​അ​വ​സ​ര​ത്തി​ൽ സ്​​മ​രി​ക്കു​ക​യാ​ണെ​ന്നും റോ​ഡി​ലെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ബോ​ധ​വാ​ന്മാ​രാ​യി​രി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത വി​ഭാ​ഗം ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി. ​മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല അ​ൽ ഷ​ഹ്​​വാ​നി പ​റ​ഞ്ഞു.  

ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​രെ സ്​​മ​രി​ക്കു​ന്ന​തോ​ടൊ​പ്പം ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി അ​ഹോ​രാ​ത്രം പ​രി​ശ്ര​മി​ക്കു​ന്ന പൊ​ലീ​സ്, ആം​ബു​ല​ൻ​സ്, സി​വി​ൽ ഡി​ഫ​ൻ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ പ്ര​ശം​സി​ക്കാ​നും ഈ ​സ​ന്ദ​ർ​ഭം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ബ്രി. ​അ​ൽ ഷ​ഹ്​​വാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.  
ലോ​ക​ത്തെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ സം​ബ​ന്ധി​ച്ചും വാ​ഹ​നാ​പ​ക​ട​ത്തി​ലെ പ​രി​ക്ക് സം​ബ​ന്ധി​ച്ചു​മു​ള്ള ആ​ഗോ​ള നി​ര​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​സ​േ​ൻ​റ​ഷ​ൻ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ േട്രാ​മ, വാ​സ്​​കു​ലാ​ർ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഹ​സ​ൻ അ​ലി സ​ഈ​ദ് ആ​ൽ​ഥാ​നി അ​വ​ത​രി​പ്പി​ച്ചു. രാ​ജ്യ​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ന​യ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ വി​ല​യി​രു​ത്തി.   
വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലൂ​ടെ ജീ​വ​നും പൊ​തു​സ്വ​ത്തും ന​ഷ്​​ട​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ ശ​ക്ത​വും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷ സ​മി​തി സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു​ജ​ന​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും അ​ധി​കൃ​ത​ർ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു​ണ്ട്.  
എ​ല്ലാ​വ​ർ​ഷ​വും ന​വം​ബ​ർ മാ​സ​ത്തി​ലെ മൂ​ന്നാ​മ​ത് ഞാ​യ​റാ​ഴ്ച​യാ​ണ് ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​രെ സ്​​മ​രി​ക്കു​ന്ന​തി​നു​ള്ള ദി​ന​മാ​യി ആ​ച​രി​ച്ചു​വ​രു​ന്ന​ത്.   
റീ ​മെം​ബ​ർ-​സ​പ്പോ​ർ​ട്ട്-​ആ​ക്ട് എ​ന്ന പ്ര​മേ​യ​ത്തി​ലൂ​ന്നി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​നു​സ്​​മ​ര​ണ ദി​നാ​ച​ര​ണം. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All