• Home
  • News
  • പ്രവാസി നിക്ഷേപകർക്കു വൻ അവസരം, പൊതു-സ്വകാര്യ മേഖലകളിൽ നിന്ന് ‌പങ്കാളികളെ ക്ഷണിക

പ്രവാസി നിക്ഷേപകർക്കു വൻ അവസരം, പൊതു-സ്വകാര്യ മേഖലകളിൽ നിന്ന് ‌പങ്കാളികളെ ക്ഷണിക്കും

കുവൈത്ത് സിറ്റി : രാജ്യം വാണിജ്യ- തൊഴിൽ -വിനോദ- സാമ്പത്തിക ഹബ് ആക്കി മാറ്റുന്നതിന് നിക്ഷേപകരെ ക്ഷണിച്ച് കുവൈത്ത്. വിഷൻ-2035 പദ്ധതിയിൽ ‌പുതിയ കുവൈത്ത് രൂപപ്പെടുത്തുന്നതിന് ഷെയ്ഖ് ജാബർ പാലത്തിന്റെ തെക്കും വടക്കും കരകൾ വികസിപ്പിക്കുന്നതിനും 2 കൃത്രിമ ദ്വീപുകൾ പണിയുന്നതിനുമാണ് പദ്ധതി.

ഷെയ്ഖ് ജാബർ പാലത്തിന്റെ തെക്കേ കര‌യായ ഷുവൈഖ് മേഖലയിൽ 635913 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തും. മേഖലയിൽ അനുവദിച്ച സ്ഥലത്തിന്റെ  30%ഉം അതുവഴി നിർമിതിയായി മാറും. 12% സ്ഥലത്ത് വാണിജ്യ ഇടപാടുകൾക്കായുള്ള ഇടങ്ങളാക്കും. ഓഫിസുകൾ, റസ്റ്ററന്റുകൾ, കഫേകൾ തുടങ്ങിയവയും 8 നില കെട്ടിടങ്ങളുമാണ് ഒരുക്കുക.

തെക്ക് ഭാഗത്ത് ദ്വീപ് പദ്ധതിയിൽ 4 നില കെട്ടിടങ്ങളുയർത്തും. അതിൽ 10% വാണിജ്യ ആവശ്യങ്ങൾക്കാകും. വടക്കൻ ‌ദ്വീപിൽ 30% പ്രദേശമാണ് വാണിജ്യ ആവശ്യങ്ങൾക്ക് വിനിയോഗിക്കുക. നിക്ഷേപത്തിന് പൊതു-സ്വകാര്യ മേഖലകളിൽനിന്ന് ‌പങ്കാളികളെ ക്ഷണിക്കും. സ്വദേശികൾക്കും വിദേശികൾക്കും വിനോദത്തിനുൾപ്പെടെ കൂടുതൽ ‌സൗകര്യങ്ങൾ ‌ലഭ്യമാക്കുകയാണ് ‌ലക്ഷ്യമെന്ന് മുനിസിപ്പൽ കൗൺസിൽ അംഗം ഡോ.ഹസ്സൻ കമാൽ പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All