• Home
  • News
  • ക്ലാ​സ്മു​റി പ​രീ​ക്ഷ​ക്കെ​ത്തി​ വി​ദ്യാ​ർ​ഥി​ക​ൾ

ക്ലാ​സ്മു​റി പ​രീ​ക്ഷ​ക്കെ​ത്തി​ വി​ദ്യാ​ർ​ഥി​ക​ൾ

യാം​ബു: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​യി​ൽ ര​ണ്ടു വ​ർ​ഷ​ക്കാ​ലം പ​ഠ​ന​വും പ​രീ​ക്ഷ​യു​മെ​ല്ലാം ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ന​ട​ന്ന​ശേ​ഷം സൗ​ദി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ്മു​റി​ക​ളി​ൽ ആ​ദ്യ പ​രീ​ക്ഷ​ക്കെ​ത്തി​യ​ത് പു​ത്ത​ൻ അ​നു​ഭ​വ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു. രാ​ജ്യ​ത്തെ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഒ​ന്നാം സെ​മ​സ്​​റ്റ​റി​ലെ ഫൈ​ന​ൽ പ​രീ​ക്ഷ ബു​ധ​നാ​ഴ്ച​യാ​ണ് ആ​രം​ഭി​ച്ച​ത്.   
വീ​ട​ക​ങ്ങ​ളി​ൽ​നി​ന്നു​ത​ന്നെ പ​ഠ​ന​വും പ​രീ​ക്ഷ​യും എ​ഴു​തി ര​ണ്ടു വ​ർ​ഷ​ത്തെ അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് പ​ഴ​യ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ത്യ​സ്ത മ​നോ​നി​ല​യും ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​െൻറ വേ​റി​ട്ട സ്വാ​ധീ​ന​വും അ​റ​ബ് കാ​ർ​ട്ടൂ​ണി​സ്​​റ്റു​ക​ൾ​ക്ക് വി​ഷ​യ​വു​മാ​യി.  പ്ര​മു​ഖ അ​റ​ബ് പ​ത്ര​ങ്ങ​ളി​ലെ കാ​ർ​ട്ടൂ​ണി​സ്​​റ്റു​ക​ളെ​ല്ലാം പു​തി​യ ചു​റ്റു​പാ​ടി​ലേ​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​നോ​ഗ​ത​ങ്ങ​ളും ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം മൂ​ലം ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ളും ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ അ​ത്​ പു​തി​യ ചി​രി വി​രു​ന്നാ​യി.   
പു​തി​യ സ്ഥി​തി​വി​ശേ​ഷം ഹാ​സ്യാ​ത്മ​ക​മാ​യി ചി​ത്രീ​ക​രി​ച്ച കാ​ർ​ട്ടൂ​ണു​ക​ൾ അ​റ​ബി​ക​ൾ​ക്കി​ട​യി​ൽ വ​ൻ​തോ​തി​ൽ പ്ര​ചാ​രം നേ​ടു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും മു​തി​ർ​ന്ന​വ​ർ​ക്കി​ട​യി​ലും ചി​രി പ​ട​ർ​ത്തു​ക​യും ചെ​യ്തു. ര​ണ്ടു​വ​ർ​ഷ​ത്തെ വീ​ട്ടി​ൽ​നി​ന്നു​ള്ള ഓ​ൺ​ലൈ​ൻ പ​ഠ​ന​വും പ​രീ​ക്ഷ​യും ശീ​ലി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ഫ് ലൈ​ൻ ക്ലാ​സി​ൽ പ​രീ​ക്ഷ​ക്ക് തി​രി​ച്ചെ​ത്തു​മ്പോ​ൾ സ​മ്മി​ശ്ര വി​കാ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്ന് കാ​ർ​ട്ടൂ​ണി​സ്​​റ്റു​ക​ൾ വ​ര​ച്ചു​കാ​ട്ടു​ന്നു. പ​ഠ​ന​ത്തി​ല​പ്പു​റം കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ പാ​ഠ്യേ​ത​ര കാ​ര്യ​ങ്ങ​ളി​ലാ​യി എ​ന്ന​താ​ണ്​ കോ​വി​ഡ് കാ​ലം​കൊ​ണ്ടു​ണ്ടാ​യ മാ​റ്റ​മെ​ന്ന​ ചി​ല ര​ക്ഷി​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ലും​ മാ​റി മാ​റി വ​രു​ന്ന പ​ഠ​ന അ​ന്ത​രീ​ക്ഷ​ത്തി​ൽ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മ​റ്റു​ ചി​ല ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക​യു​മെ​ല്ലാം ര​സ​ക​ര​മാ​യ രീ​തി​യി​ൽ ഈ ​കാ​ർ​ട്ടൂ​ണു​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​തി​ൽ പ​ല​തും ചി​ന്തോ​ദ്ദീ​പ​ക​മാ​ണ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All