• Home
  • News
  • കത്താറ പായ്ക്കപ്പൽ മേള 30ന് തുടങ്ങും

കത്താറ പായ്ക്കപ്പൽ മേള 30ന് തുടങ്ങും

ദോഹ∙ കത്താറ പരമ്പരാഗത പായ്ക്കപ്പൽ മേളയ്ക്ക്  30ന് തുടക്കം. ഇത്തവണയും ഇന്ത്യയുടെ പങ്കാളിത്തം. പ്രഥമ ഫിഫ അറബ് കപ്പ് നടക്കുന്നതിനാൽ പതിവിന് വിപരീതമായി ഇത്തവണ രണ്ടാഴ്ചയിലധികം മേള ആസ്വദിക്കാം. 30ന്  തുടങ്ങുന്ന മേള ഡിസംബർ 18 വരെ നീളും. ഖത്തറിന് പുറമേ കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, ഇറാഖ്, ഇറാൻ, ഗ്രീസ്, ഇന്ത്യ, സൻസിബാർ, തുർക്കി രാജ്യങ്ങളാണ് മേളയിൽ പങ്കെടുക്കുക.

ഖത്തറിന്റെ സമുദ്രയാന പൈതൃകവും പൂർവിക പാരമ്പര്യവും പരിപോഷിപ്പിക്കാനും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാൻ ലക്ഷ്യമിട്ടാണ് മേള. 11-ാമത് പായ്ക്കപ്പൽ മേളയുടെ ഭാഗമായി മത്സരങ്ങൾ, വിനോദ, സാംസ്‌കാരിക പരിപാടികൾ, ശിൽപശാലകൾ തുടങ്ങി സന്ദർശകർക്ക് ആസ്വദിക്കാൻ ഒട്ടേറെ കാഴ്ചകളും.

ഖത്തറിലെയും ഗൾഫ് മേഖലയിലെയും സമുദ്രയാന പൈതൃക സംസ്‌കാരത്തിലെ പ്രധാനപ്പെട്ടവയിലൊന്നായ അറബ് സംഗീത പാരമ്പര്യമായ നഹ്മ മത്സരത്തിനും ഈ വർഷം തുടക്കമാകും. ഹദഖ് അൽ സെയ്ഫ് മീൻ പിടിത്ത മത്സരം ദിവസവും ഉണ്ടാകും.

ലളിതകല, പെയിന്റിങ്, പോർട്രെയ്റ്റ് മത്സരങ്ങൾ എന്നിവയ്ക്ക് പുറമേയാണിത്. കുട്ടികൾക്കായി കഥ പറച്ചിൽ, പരമ്പരാഗത കലാ പരിപാടികൾ, തൽസമയ സംഗീത മേള, നാടൻ സംഗീത പരിപാടികൾ, കരകൗശല ഉൽപന്നങ്ങളും ബോട്ടു നിർമാണവും നിർമിക്കുന്നതിനുള്ള ശിൽപശാല എന്നിവയും മേളയിലുടനീളം നടക്കും.

സന്ദർശകർക്ക് പരമ്പരാഗത രുചിക്കൂട്ടുകളുമായി ഭക്ഷ്യവിൽപന ശാലകളും സജീവമാകും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിഖ്യാത ഗ്രൂപ്പുകളുടെ പ്രത്യേക കലാ പരിപാടികൾ.. ദിവസവും രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 10.00 വരെയും വാരാന്ത്യങ്ങളിൽ രാത്രി 11.00 വരെയുമാണ് മേള. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 3.00 മുതൽ പ്രവേശനം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All