• Home
  • News
  • സയാമീസ് ഇരട്ടകൾ റിയാദിലെത്തി; പഠന ശേഷം വേർപിരിയൽ ശസ്ത്രക്രിയ

സയാമീസ് ഇരട്ടകൾ റിയാദിലെത്തി; പഠന ശേഷം വേർപിരിയൽ ശസ്ത്രക്രിയ

ജിദ്ദ∙  സയാമീസ് ഇരട്ടകളായ സൽമയും സാറയും ശസ്ത്രക്രിയക്കായി ഇൗജിപ്തിൽ നിന്ന് റിയാദിലെത്തി. സൗദി അറേബ്യ അയച്ച പ്രത്യേക എയർ ആംബുലൻസിൽ മാതാപിതാക്കൾക്കൊപ്പമാണ് സൽമയും സാറയും റിയാദിലെത്തിയത്.തന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് കുട്ടികളുടെ മാതാവ് ഫാത്തിമ അൽസയ്യിദ് റിയാദിൽ വിമാനമിറങ്ങിയ ശേഷം പറഞ്ഞു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശ പ്രകാരമാണ് ഈ കുട്ടികളുടെ ശസ്ത്രക്രിയ നടപ്പാക്കുന്നത്. തലകൾ ഒട്ടിച്ചേർന്ന ഇവരുടെ ആരോഗ്യ സ്ഥിതി പഠിക്കാനും വേർപിരിയൽ ശസ്ത്രക്രിയ സാധ്യത പരിഗണിക്കാനുമായാണ് നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കിങ്  അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഇവരെ എത്തിച്ചത്. സാധ്യതാ പഠനത്തിന് ശേഷമായിരിക്കും ശസ്ത്രക്രിയ.

ലോക രാജ്യങ്ങളിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം സൗദിയിലെത്തിച്ച് വേർപ്പെടുത്തൽ ശസ്ത്രക്രിയക്കുള്ള സാധ്യത പഠിക്കുകയും ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തിട്ടുണ്ട്. റോയൽ കോർട്ട് ഉപദേശകനും സയാമീസ് ഇരട്ടകളെ വേർപിരിക്കുന്ന ശസ്ത്രക്രിയ മെഡിക്കൽ സംഘ തലവൻ ഡോ. അബ്ദുല്ല അൽ റബീഅയുടെ മേൽനോട്ടത്തിലായിരിക്കും പരിശോധനകളും ശസ്ത്രക്രിയകളും നടക്കുക.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All