• Home
  • News
  • മയക്കുമരുന്ന് കടത്ത്; ഒമാനിൽ നാല് പ്രവാസികൾ പിടിയിൽ

മയക്കുമരുന്ന് കടത്ത്; ഒമാനിൽ നാല് പ്രവാസികൾ പിടിയിൽ

മസ്‌കറ്റ്: മയക്കുമരുന്നുമായി ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ പിടിയിലായ നാല് വിദേശ പൗരന്മാരില്‍ നിന്ന് 59 കിലോഗ്രാമിലധികം ക്രിസ്റ്റല്‍ മയക്കുമരുന്നും, 11 കിലോഗ്രാം ഹാഷിഷും 39,600 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു.

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയെ പ്രതിരോധിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍, പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ സഹകരണത്തോടെ, വലിയ അളവില്‍ മയക്കുമരുന്നുമായി കടല്‍ വഴി അനധികൃതമായി രാജ്യത്തേക്ക് കടന്ന രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ ഉള്‍പ്പെടെ ഏഷ്യന്‍ പൗരത്വമുള്ള നാല് വിദേശികളാണ്  അറസ്റ്റില്‍ ആയതെന്ന് ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയായിവരികയാണെന്നും  പൊലീസിന്റെ പറയുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All