• Home
  • News
  • പ്രവാസികൾക്ക് ആശ്വാസം: ഓൺലൈനായി റെസിഡൻസ് വിസ പുതുക്കുന്നത് തുടരുമെന്ന് അധികൃതർ

പ്രവാസികൾക്ക് ആശ്വാസം: ഓൺലൈനായി റെസിഡൻസ് വിസ പുതുക്കുന്നത് തുടരുമെന്ന് അധികൃതർ

കുവൈത്ത് സിറ്റി: ആറ് മാസത്തിലധികമായി കുവൈത്തിന് പുറത്തുള്ള പ്രവാസികളുടെ താമസരേഖ റദ്ധ് ചെയ്യുന്ന കാര്യം തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്ന് റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അതായത് സാധുവായ പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ (ഒരു വര്‍ഷത്തെ കാലാവധിയുള്ള ) കുവൈത്തിന് പുറത്ത് താമസിക്കുന്നവര്‍ക്ക് റെസിഡന്‍സി പുതുക്കുന്നത് തുടരും. 

ഏതൊരു പുതിയ നിയമവും നടപ്പാക്കുന്നതിന് മുമ്പ് മതിയായ സമയവും അവസരവും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ആറ് മാസത്തിലേറെയായി കുവൈത്തിനു പുറത്ത് കഴിയുന്നവര്‍ താമസരേഖ പുതുക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണമ നല്‍കിയത്. 

നിലവില്‍ കുവൈത്തിന് പുറത്തുള്ളവരില്‍ ഭൂരിഭാഗവും ആര്‍ട്ടിക്കിള്‍ 22 (ഫാമിലി വിസ) ഉള്ളവരാണ്, അവരില്‍ ഭൂരിഭാഗവും സ്‌പോണ്‍സര്‍മാരുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തവരാണെന്നും അധികൃതര്‍ അറിയിച്ചു .

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All