• Home
  • News
  • കുവൈത്ത് പച്ച പിടിപ്പിക്കാനൊരുങ്ങി കൃഷി-മത്സ്യ സ്രോതസ് അതോറിറ്റി

കുവൈത്ത് പച്ച പിടിപ്പിക്കാനൊരുങ്ങി കൃഷി-മത്സ്യ സ്രോതസ് അതോറിറ്റി

കുവൈത്ത് സിറ്റി∙ കുവൈത്ത് പച്ച പിടിപ്പിക്കാനൊരുങ്ങി കൃഷി-മത്സ്യ സ്രോതസ് അതോറിറ്റി. രാജ്യത്തെ മരുഭൂമിയിലും വഴിയോരങ്ങളിലും പാർക്കുകളിലും ഹരിതാഭ പരത്തുന്നതിനുള്ള വൃക്ഷത്തൈകൾ വച്ചുപിടിപ്പാനൊരുങ്ങുന്നതായി അതോറിറ്റി വ്യക്തമാക്കി.
 മരുഭൂമി ഈന്തപ്പനകൾക്ക് മാത്രമെന്ന സങ്കൽപം മാറ്റി തണുപ്പും പച്ചപ്പും നൽകുന്ന വൃക്ഷങ്ങൾ കൂടുതലായി നട്ടുപിടിപ്പിക്കാനാണ് പദ്ധതി. ചൂട് കാലാവസ്ഥ കുറയ്ക്കാനും പദ്ധതി പ്രയോജനപ്പെടുമെന്ന് അതോറിറ്റി കരുതുന്നു. Ziziphus spina – Christi അല്ലെങ്കിൽ Christ’s thorn jujube എന്ന ശാസ്ത്രനാമമുള്ള സിദ്ര മരങ്ങളാണ് വ്യാപകമായി വച്ചുപിടിപ്പിക്കുക.
 എന്നും പച്ചപ്പ് നിലനിർത്തുന്നതും ചൂടിനെ തടയുന്നതും പരിസ്ഥിതിക്ക് ‌അനുയോജ്യവും കൂടുതൽ‌ ജലസേചനം ആവശ്യമില്ലാത്തതുമാണ് ഈ വൃക്ഷമെന്ന പ്രത്യേകതയുണ്ട്. ഈന്തപ്പനകൾ വീടുകളിലും ഫാമുകളിലും ‌മാത്രമാക്കി വഴിയോരങ്ങളിലും പാർക്കുകളിലും തെരുവുകളിലും സിദ്ര മരം വച്ചുപിടിപ്പിക്കാനാണ് പദ്ധതി. അതിന്റെ ഭാഗമായി 39 പാർക്കുകളിൽ ഇതിനകം ഈ മരം വച്ചുപിടിപ്പിക്കൽ നടപ്പാക്കിയിട്ടുണ്ട്.
 ദേശവ്യാപകമായി ഹരിതവൽകരണത്തിന്റെ ഭാഗമായി 64 അത്‌ലറ്റ് കോർട്ടുകളിലും 48 കുട്ടികളുടെ കളിസ്ഥലങ്ങളിലും ‌പദ്ധതി നടപ്പാക്കി. മിഡിൽ ഈസ്റ്റ് ‌ഗ്രീൻ ഇനീഷിയേറ്റീവ് ഇയ്യിടെ നടത്തിയ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സമ്മേളനത്തിൽ മധ്യപൂർവ ദേശത്ത് 50 ബില്യൻ ‌വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ ‌പദ്ധതി ആവിഷ്കരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കുവൈത്തിലും ഹരിതവൽക്കരണം വ്യാപകമാക്കുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All