• Home
  • News
  • മാ​റി​ത്താ​മ​സി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ ന​ഗ​രം: ലോ​ക​ത​ല​ത്തി​ല്‍ മ​സ്‌​ക​ത്ത

മാ​റി​ത്താ​മ​സി​ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ ന​ഗ​രം: ലോ​ക​ത​ല​ത്തി​ല്‍ മ​സ്‌​ക​ത്തി​ന് എ​ട്ടാം സ്ഥാ​നം

മ​സ്‌​ക​ത്ത്: മാ​റി​ത്താ​മ​സി​ക്കാ​ന്‍ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​ച്ച ന​ഗ​ര​ങ്ങ​ളു​ടെ ഗ​ണ​ത്തി​ല്‍ ഇ​ടം പി​ടി​ച്ച്​ മ​സ്​​ക​ത്തും. ലോ​ക​ത​ല​ത്തി​ല്‍ എ​ട്ടാം സ്ഥാ​ന​മാ​ണ്​ നേ​ടി​യ​ത്. മ​ണി.​കോ.​യു​കെ​യു​ടെ(money.co.uk) പു​തി​യ ഗ​വേ​ഷ​ണം അ​നു​സ​രി​ച്ചാ​ണ്​ മി​ക​ച്ച ന​ഗ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
വീ​ടു​ക​ളു​ടെ വി​ല, ജീ​വി​ത​ച്ചെ​ല​വ്, ശ​രാ​ശ​രി വേ​ത​നം, കാ​ലാ​വ​സ്ഥ അ​ട​ക്ക​മു​ള്ള ഘ​ട​ക​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്താ​ണ് ഗ​വേ​ഷ​ണ​പ​ഠ​നം ത​യാ​റാ​ക്കി​യ​ത്. റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ​യും ഹ​രി​താ​ഭ​മാ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും എ​ണ്ണം, ഇ​ൻ​റ​ര്‍നെ​റ്റ് വേ​ഗം, ആ​യു​ര്‍ദൈ​ര്‍ഘ്യം അ​ട​ക്ക​മു​ള്ള​വ​യും വി​ശ​ക​ല​നം ചെ​യ്തു.   
പ​ത്തി​ല്‍ 5.40 സ്‌​കോ​ര്‍ ആ​ണ് മ​സ്‌​ക​ത്തി​നു ല​ഭി​ച്ച​ത്. മ​സ്‌​ക​ത്തി​ല്‍ ഒ​രു ച​തു​ര​ശ്ര മീ​റ്റ​റി​ന് ശ​രാ​ശ​രി വി​ല 718.75 റി​യാ​ലാ​ണ്. ശ​രാ​ശ​രി പ്ര​തി​മാ​സ ശ​മ്പ​ളം 731.07 റി​യാ​ലും നാ​ലു പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നു​ള്ള പ്ര​തി​മാ​സ ജീ​വി​ത​ച്ചെ​ല​വ് 895.46 റി​യാ​ലു​മാ​ണ്. 6.02 സ്‌​കോ​ര്‍ നേ​ടി ടെ​ക്‌​സ​സ് ത​ല​സ്ഥാ​ന​മാ​യ ഓ​സ്​​റ്റി​നാ​ണ് ഒ​ന്നാ​മ​ത്. ഇ​ൻ​റ​ര്‍നെ​റ്റ് വേ​ഗം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ന​ഗ​രം കൂ​ടി​യാ​ണ് ഓ​സ്​​റ്റി​ന്‍.   
ഇ​വി​ടു​ത്ത ശ​രാ​ശ​രി താ​പ​നി​ല 20.4 ഡി​ഗ്രി​യും ഉ​യ​ര്‍ന്ന പ്ര​തി​മാ​സ വേ​ത​നം 3,984 പൗ​ണ്ടു​മാ​ണ്. ജ​പ്പാ​ന്‍ ത​ല​സ്ഥാ​ന​മാ​യ ടോ​ക്യോ ആ​ണ് ര​ണ്ടാ​മ​ത്. റ​സ്‌​റ്റാ​റ​ൻ​റ്, ഹ​രി​താ​ഭ​മാ​യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ വ​ള​രെ മു​ന്നി​ലാ​ണ് ടോ​ക്യോ. ശ​രാ​ശ​രി ആ​യു​ര്‍ദൈ​ര്‍ഘ്യം 84 വ​യ​സ്സാ​ണ്. സൗ​ത്ത് ക​രോ​ലൈ​ന​യി​ലെ ചാ​ള്‍സ്​​റ്റ​ണാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ഇ​ൻ​റ​ര്‍നെ​റ്റ് വേ​ഗ​മാ​ണ് പ്ര​ത്യേ​ക​ത. ജീ​വി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പ​ണം ചെ​ല​വാ​ക്കേ​ണ്ട ന​ഗ​രം സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ലെ ബേ​സ​ല്‍ ആ​ണ്. പ്ര​തി​വ​ര്‍ഷം ശ​രാ​ശ​രി 53,748 പൗ​ണ്ട് വേ​ണം. ശ​രാ​ശ​രി 28,716 പൗ​ണ്ട് വ​ര്‍ഷം ചെ​ല​വാ​കു​ന്ന മ​റ്റ് ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 25,000 പൗ​ണ്ട് കൂ​ടു​ത​ലാ​ണ്. ചെ​ല​വ് കു​റ​ഞ്ഞ ന​ഗ​രം ഇ​സ്താം​ബൂ​ളാ​ണ്. പ്ര​തി​വ​ര്‍ഷം 12,753 പൗ​ണ്ട് മ​തി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All