• Home
  • News
  • കച്ചവട സ്ഥാപനങ്ങളിൽ പരിശോധനാ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് വ്യാപകം; മുഖ്യ ഇരകൾ പ്

കച്ചവട സ്ഥാപനങ്ങളിൽ പരിശോധനാ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് വ്യാപകം; മുഖ്യ ഇരകൾ പ്രവാസികൾ

മനാമ: ഓണ്‍ലൈന്‍ വഴിയല്ലാതെയും രാജ്യത്ത് തട്ടിപ്പ് വ്യാപകമാകുന്നതായി ബഹ്‌റൈന്‍ അധികൃതര്‍. കച്ചവട സ്ഥാപനങ്ങളിലെത്തി തട്ടിപ്പുകള്‍ നടത്തുന്ന സംഭവങ്ങള്‍ സമീപകാലത്തായി വര്‍ധിച്ചു വരികയാണ്. 

അടുത്തിടെ വിവിധ കടകളില്‍ തട്ടിപ്പു നടത്തിയ സംഭവങ്ങളില്‍ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ബഹ്‌റൈനിലെ ചെറുകിട കച്ചവടക്കാര്‍, പ്രത്യേകിച്ച് പ്രവാസികളാണ് ഇത്തരം തട്ടിപ്പുകാരുടെ മുഖ്യ ഇരകളെന്ന് അധികൃതര്‍ പറയുന്നു. 

പലവിധത്തിലാണ് തട്ടിപ്പുകാര്‍ രംഗത്തെത്തുന്നത്. കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങുന്നതാണ് ഒരു രീതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന കടകളിലെത്തി പരിശോധന നടത്തുകയും പണം വാങ്ങുകയും ചെയ്യുന്നതാണ് മറ്റൊരു തട്ടിപ്പ്. സ്ത്രീകള്‍ എത്തി കടയിലുള്ളവരെ കെട്ടിപ്പിടിക്കുകയും തുടര്‍ന്ന് പഴ്‌സ് ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്നതാണ് മറ്റൊരു രീതി.

കോള്‍ഡ് സ്‌റ്റോറുകളിലും കഫ്റ്റീരിയകളിലും മറ്റും എത്തുന്ന തട്ടിപ്പുകാര്‍ വാഹനങ്ങളിലിരുന്ന് തന്നെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. ഉടമ വാഹനത്തിന്റെ അടുത്തെത്തി സാധനങ്ങള്‍ നല്‍കുമ്പോള്‍ തട്ടിപ്പുകാര്‍ പണം നല്‍കാതെ മുങ്ങുകയാണ് ചെയ്യുക. 

അതേസമയം, തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്നതിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തട്ടിപ്പു സംഘങ്ങളെ പിടികൂടാന്‍ പരിശോധനകളും വ്യാപിപ്പിച്ചിട്ടുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All