• Home
  • News
  • ഇനിയും പൂർത്തിയാകാതെ ടിക്കറ്റ്​ റീഫണ്ട്​

ഇനിയും പൂർത്തിയാകാതെ ടിക്കറ്റ്​ റീഫണ്ട്​

മ​നാ​മ: കോ​വി​ഡ്​ കാ​ല​ത്ത്​ വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​തി​നാ​ൽ റ​ദ്ദാ​യ വി​മാ​ന ടി​ക്ക​റ്റു​ക​ളു​ടെ റീ​ഫ​ണ്ട്​ ഇ​നി​യും പൂ​ർ​ണ​മാ​യി​ല്ല. എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റെ​ടു​ത്ത​വ​രി​ൽ പ​ല​രും​​ റീ​ഫ​ണ്ട്​ കി​ട്ടാ​ൻ ഇ​പ്പോ​ഴും കാ​ത്തി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ്​ ഇ​ന്ത്യ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യ​ത്. ദീ​ർ​ഘ​നാ​ൾ ക​ഴി​ഞ്ഞി​ട്ടും റീ​ഫ​ണ്ട്​ കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ റീ​ഫ​ണ്ട്​ ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വി​മാ​ന ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ർ​ക്ക്​ ഏ​റ​ക്കു​റെ റീ​ഫ​ണ്ട്​ ല​ഭി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​രാ​ണ്​ പ്ര​യാ​സ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും റീ​ഫ​ണ്ടി​ന്​ പ​ക​രം മ​റ്റൊ​രു യാ​ത്ര​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന വൗ​ച്ച​റു​ക​ളാ​ണ്​ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, മ​റ്റൊ​രു യാ​ത്ര ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കാ​ത്ത​വ​ർ​ക്ക്​ ഇ​ത്​ ഉ​പ​കാ​ര​പ്പെ​ട്ടി​ല്ല. പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന്​ എ​യ​ർ ഇ​ന്ത്യ കൂ​പ്പ​ണി​ന്​ പ​ക​രം ആ​വ​ശ്യ​ക്കാ​ർ​ക്ക്​ റീ​ഫ​ണ്ട്​ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബ​ഹ്​​റൈ​നി​ൽ നി​ര​വ​ധി പേ​ർ​ക്ക്​ ഇ​തി​ന​കം റീ​ഫ​ണ്ട്​ കൊ​ടു​ത്തു​ക​ഴി​ഞ്ഞ​താ​യി എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഓ​രോ ആ​ഴ്​​ച​യും റീ​ഫ​ണ്ടി​ന്​ അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​യി​ലെ ആ​​സ്ഥാ​ന​ത്തു​നി​ന്ന്​ മ​നാ​മ​യി​ലെ ഓ​ഫി​സി​ൽ എ​ത്തു​ന്നു​ണ്ട്. ഇ​തി​ന​നു​സ​രി​ച്ചാ​ണ്​ അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ റീ​ഫ​ണ്ട്​ ന​ൽ​കു​ന്ന​ത്.

ഒ​രു സെ​ക്​​ട​റി​ന്​ 13 ദീ​നാ​ർ വീ​തം കാ​ൻ​സ​ലേ​ഷ​ൻ ചാ​ർ​ജ്​ ഈ​ടാ​ക്കി​യാ​ണ്​ റീ​ഫ​ണ്ട്​ ന​ൽ​കു​ന്ന​ത്. ഇ​രു​ദി​ശ​ക​ളി​ലേ​ക്ക്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത ഒ​രാ​ൾ​ക്ക്​ 26 ദീ​നാ​ർ കാ​ൻ​സ​ലേ​ഷ​ൻ ചാ​ർ​ജ്​ ന​ൽ​ക​ണം. കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കു​മാ​യി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വ​ർ​ക്ക്​ വ​ൻ​തു​ക​യാ​ണ്​ റീ​ഫ​ണ്ട്​ ഇ​ന​ത്തി​ൽ ല​ഭി​ക്കാ​നു​ള്ള​ത്. കാ​ൻ​സ​ലേ​ഷ​ൻ ചാ​ർ​ജ്​ കൊ​ടു​ത്താ​ലും കു​ഴ​പ്പ​മി​ല്ല, ബാ​ക്കി തു​ക ല​ഭി​ച്ചാ​ൽ മ​തി​യെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്​ ഇ​വ​ർ.

അ​തേ​സ​മ​യം, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സിന്റെ കാ​ര്യ​ത്തി​ൽ റീ​ഫ​ണ്ടി​ന്​ ഇ​പ്പോ​ഴും പ്ര​ശ്​​നം നേ​രി​ടു​ന്നു​ണ്ട്. ​ലോ​ക്​​ഡൗ​ൺ കാ​ല​ത്തെ റ​ദ്ദാ​യ ടി​ക്ക​റ്റു​ക​ളു​ടെ റീ​ഫ​ണ്ടി​ന്​ ഇ​നി​യും അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ്​ കാ​ര​ണം. റീ​ഫ​ണ്ടി​ന്​ പ​ക​രം കൂ​പ്പ​ൺ ല​ഭി​ച്ച​വ​ർ​ക്ക്​ 2023 മാ​ർ​ച്ച്​ വ​രെ ഉ​പ​യോ​ഗി​ക്കാ​നാ​കും വി​ധം കാ​ലാ​വ​ധി നീ​ട്ടി​യി​ട്ടു​ണ്ട്. നേ​ര​ത്തേ 2021 ഡി​സം​ബ​ർ 31 വ​രെ​യാ​യി​രു​ന്നു കാ​ലാ​വ​ധി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All