• Home
  • News
  • മലയാളി വനിതയെ ഭീഷണിപ്പെടുത്തി രേഖകൾ കൈക്കലാക്കി; തട്ടിപ്പിനു പിന്നിലും മലയാളി

മലയാളി വനിതയെ ഭീഷണിപ്പെടുത്തി രേഖകൾ കൈക്കലാക്കി; തട്ടിപ്പിനു പിന്നിലും മലയാളി

മനാമ∙പരാതിക്കാരിയിൽ നിന്ന് അനധികൃതമായി പിടിച്ചു വയ്ക്കപ്പെട്ട പാസ്പോർട്ടും മറ്റു രേഖകളും യാതൊരു ഉപാധികളും കൂടാതെ  പലിശ വിരുദ്ധ സമിതിയുടെ ഇടപെടൽ മൂലം തിരിച്ചു ലഭിച്ചു. മലയാളി പലിശ നടത്തിപ്പുകാരി മറ്റൊരു മലയാളി വനിതയെ ഭീഷണിപ്പെടുത്തി ബ്ലാങ്ക് പേപ്പറുകളിൽ ഒപ്പ് വയ്പ്പിക്കുകയും പാസ്പോർട്ടും മറ്റു രേഖകളും കൈക്കലാക്കുകയും ചെയ്ത സംഭവത്തിലാണു പലിശ വിരുദ്ധ സമിതിയുടെ ഇടപെടൽ ഫലം കണ്ടത്. മുതലും പലിശയും ലഭിച്ചതിനു ശേഷമാണു പലിശക്കാരിയായ സ്ത്രീ സ്വദേശി വനിതയെ കൂടി തെറ്റിദ്ധരിപ്പിച്ച് അവരുടെ കൂടി സാന്നിധ്യത്തിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയത്. കയ്യേറ്റക്കാർക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വദേശി വക്കീലിന്റെ സഹായത്തോടെ ക്രിമിനൽ കേസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പാസ്പോർട്ടും മറ്റു രേഖകളും യാതൊരു ഉപാധിയുമില്ലാതെ പലിശക്കാരിക്ക് തിരിച്ചു കൊടുക്കേണ്ടി വന്നു. 
സാമൂഹിക സാമ്പത്തിക പ്രതിസന്ധി നിറഞ്ഞ കോവിഡ് കാലത്തും നിയമവിരുദ്ധമായി കൊള്ളപ്പലിശക്കാർ നിസ്സഹായരായ പ്രവാസികളെ ദ്രോഹിക്കാൻ ഒരു മടിയും കാണിക്കുന്നില്ല. ഇത്തരത്തിൽ പലിശ വിരുദ്ധ സമിതിക്ക് മുന്നിൽ വരുന്ന ആവലാതികൾ ഏറ്റെടുത്തതിന്റെ  ഫലമായി നിരവധി പേർക്കു പാസ്പോർട്ടുകളും മറ്റു രേഖകളും തിരിച്ചു കിട്ടാൻ പലിശ വിരുദ്ധ സമിതിയുടെ ഇടപെടൽ കാരണമായിട്ടുണ്ട്. ഈ അടുത്ത കാലത്തായി സമിതിക്കു ലഭിച്ച പരാതികളിൽ കൂടുതലും സ്ത്രീകൾ പലിശക്കാരിയായ കേസുകളാണ്. അത്തരത്തിലുള്ള പരാതികൾ ബഹ്റൈനിൽ വർധിച്ചു വരുന്നതായി സമിതി ഭാരവാഹികൾ ചൂണ്ടിക്കാണിച്ചു.
പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങൾക്ക് സ്വദേശികളായ നിയമ വിശാരദൻമാരുടെ സഹായം കൂടുതൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി സംഘാടകർ അറിയിച്ചു. പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങലിൻ്റെ നേതൃത്വത്തിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി ദിജീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജ. കൺവീനർ യോഗാനന്ദ്, ഷിബു പത്തനംതിട്ട, നിസാർ കൊല്ലം, ബദറുദ്ദീൻ പൂവാർ എന്നിവർ സംസാരിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All