• Home
  • News
  • വാക്​സിൻ സർട്ടിഫിക്കറ്റുണ്ടോ, ക്വാറൻറീൻ വേണ്ട

വാക്​സിൻ സർട്ടിഫിക്കറ്റുണ്ടോ, ക്വാറൻറീൻ വേണ്ട

മനാമ: ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർക്ക്​ ദിവസങ്ങളായി ഉണ്ടായിരുന്ന സംശയങ്ങൾക്ക്​ ഒടുവിൽ ഒദ്യോഗികമായ വിശദീകരണം. ലോകാരോഗ്യ സംഘടനയോ ബഹ്​റൈനോ അംഗീകരിച്ച വാക്​സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക്​ ഇവിടെ ക്വാറൻറീൻ ആവശ്യമില്ലെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. പുതുക്കിയ യാത്രമാനദണ്​ഡങ്ങൾ പ്രകാരമാണ്​ ഒക്​ടോബർ 31 മുതൽ ബഹ്​റൈൻ ഇൗ ഇളവ്​ അനുവദിച്ചിരിക്കുന്നത്​. വാക്​സിൻ സർട്ടിഫിക്കറ്റിൽ ക്യു.ആർ കോഡ്​ നിർബന്ധമായും ഉണ്ടായിരിക്കണം.
ഇതനുസരിച്ച്​ അംഗീകരിക്കപ്പെട്ട വാക്​സിൻ സർട്ടിഫിക്കറ്റുമായി ഇന്ത്യയിൽനിന്ന്​ വരുന്നവർക്ക്​ 10 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിന്​ മുമ്പുള്ള ആർ.ടി.പി.സി.ആർ ടെസ്​റ്റും ഇവർക്ക്​ വേണ്ട. നിരവധി യാത്രക്കാർക്ക്​ ആശ്വാസകരമായി വിശദീകരണമാണ്​ ഇന്ത്യൻ എംബസി നൽകിയിരിക്കുന്നത്​. കഴിഞ്ഞ ദിവസം ഇന്ത്യയുടെ കോവാക്സിനും ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നു. അതിനാൽ, കോവാക്​സിൻ എടുത്തവർക്കും ക്വാറൻറീൻ ഇല്ലാതെ വരാൻ കഴിയുന്ന സാഹചര്യമാണ്​ സംജാതമായിരിക്കുന്നത്​.
 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All