• Home
  • News
  • പ്രവാസികൾക്കും സന്ദര്‍ശകര്‍ക്കും ‌ഇൻഷുറൻസ് നിർബന്ധം; നിയമത്തിൽ ഒപ്പുവച്ച് ഖത്തർ

പ്രവാസികൾക്കും സന്ദര്‍ശകര്‍ക്കും ‌ഇൻഷുറൻസ് നിർബന്ധം; നിയമത്തിൽ ഒപ്പുവച്ച് ഖത്തർ അമീർ

ദോഹ ∙ ഖത്തറില്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമത്തില്‍ അമീര്‍ ഒപ്പുവെച്ചു. നിയമം 6 മാസത്തിന് ശേഷം പ്രാബല്യത്തിലാകും.

ആരോഗ്യ പരിചരണ സേവനങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച 2021 ലെ 21-ാം നമ്പര്‍ നിയമത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്നലെയാണ് ഒപ്പുവെച്ചത്. ഇന്‍ഷുറന്‍സ് കവറേജിന് അനുസരിച്ച് ആയിരിക്കും രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസി താമസക്കാര്‍ക്കും രാജ്യത്തേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്കും ആരോഗ്യ സേവനങ്ങള്‍ ലഭിക്കുക. 

നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളിലായി പ്രഖ്യാപിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All