• Home
  • News
  • ക്യുഎന്‍ബി ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് ഫിഫ അറബ് കപ്പ് ഉദ്ഘാടന മല്‍സരം കാണാന്‍

ക്യുഎന്‍ബി ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് ഫിഫ അറബ് കപ്പ് ഉദ്ഘാടന മല്‍സരം കാണാന്‍ അവസരം

ദോഹ : ക്യുഎന്‍ബി വിസാ ക്രെഡിറ്റ് കാര്‍ഡ്(QNB visa credit card) ഉള്ളവര്‍ക്ക് നറുക്കെടുപ്പിലൂടെ ഫിഫ അറബ് കപ്പിന്റെ(fifa arab cup 2021) ഉദ്ഘാടന മല്‍സരം കാണാന്‍ അവസരമൊരുക്കുന്നു. ലോക കപ്പിനായി പണിത അല്‍ തുമാമ സ്റ്റേഡിയത്തിലെ സ്‌കൈ ബോക്‌സില്‍ ഇരുന്ന് മല്‍സരം വീക്ഷിക്കുന്നതിനുള്ള അപൂര്‍വ്വ ഭാഗ്യമാണ് വിജയികളെ കാത്തിരിക്കുന്നത്.

ഫിഫ അറബ് കപ്പിന്റെ റീജ്യനല്‍ സപ്പോര്‍ട്ടറായ ക്യുഎന്‍ബിയും ഫിഫയുടെ ഔദ്യോഗിക പേമെന്റ് സര്‍വീസ് പാര്‍ട്ണര്‍ ആയ വിസയും സംയുക്തമായാണ് ഈ അവസരമൊരുക്കുന്നത്.

2021 നവംബര്‍ 15 വരെയുള്ള കാലയളവില്‍ ക്യുഎന്‍ബി വിസ ക്രെഡിറ്റ് കാര്‍ഡ് വഴി 10,000 റിയാല്‍ ചെലവഴിക്കുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യത. ചെലഴിക്കുന്നത് കൂടുന്നതിന് അനുസരിച്ച് വിജയസാധ്യതയും കൂടും. 10,000 റിയാലിന് മുകളില്‍ ചെലഴിക്കുന്ന ഓരോ 100 റിയാലിനും ഒരു തവണ കൂടി നറുക്കെടുപ്പിലേക്ക് അവസരം ലഭിക്കുമെന്നതിനാലാണിത്.

എട്ട് പേരെയാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All