• Home
  • News
  • കുവൈത്തിൽ തുറസായ സ്ഥലത്ത് മാസ്ക് വേണ്ട, കൂടുതൽ ഇളവ് നൽകാൻ തീരുമാനം

കുവൈത്തിൽ തുറസായ സ്ഥലത്ത് മാസ്ക് വേണ്ട, കൂടുതൽ ഇളവ് നൽകാൻ തീരുമാനം

കുവൈത്ത് സിറ്റി : കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് അവശേഷിക്കുന്ന നിയന്ത്രണങ്ങളിലും ഇളവ് നൽകാൻ തീരുമാനിച്ചിട്ടുള്ളത്.

തുറസായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പള്ളികളിലും മറ്റും സാമൂഹിക അകലം ആവശ്യമില്ല. അതേസമയം പള്ളികളിൽ ഉൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് തുടരണം. ഓരോ മേഖലയിലും ഏർപ്പെടുത്തുന്ന ഇളവ് പ്രാബല്യത്തിൽ വരുത്തുന്ന തീയതി സംബന്ധിച്ചും ഇന്ന് പ്രഖ്യാപനം ഉണ്ടാകും.

കൊറോണ പ്രതിരോധത്തിനായുള്ള ഉന്നതാധികാര സമിതിയുടെ ശുപാർശ പരിഗണിച്ചാണ് വിവിധ മേഖലകളിൽ ഇളവ് നൽകാൻ മന്ത്രിസഭാ തീരുമാനം. വിവാഹ ആഘോഷങ്ങൾക്ക് അനുമതി നൽകാനും തീരുമാനമുണ്ട്. ആരോഗ്യ സുരക്ഷയ്ക്കായുള്ള നിയന്ത്രണങ്ങളോടെ സെമിനാറുകളും കോൺ‌ഫറൻസുകളും നടത്താനും അനുവദിക്കും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All