• Home
  • News
  • ഖത്തറിൽ പി.എച്ച്.സി.സിയുടെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം

ഖത്തറിൽ പി.എച്ച്.സി.സിയുടെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം

ദോഹ: ഖത്തറില്‍ പി.എച്ച്.സി.സിയുടെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഉമ്മു ഗുവൈലിന ആരോഗ്യ കേന്ദ്രം ഒക്ടോബര്‍ 22 വെള്ളിയാഴ്ച മുതല്‍ വാരാന്ത്യങ്ങളില്‍ (വെള്ളി, ശനി) തുറന്ന് പ്രവര്‍ത്തിക്കില്ല. അതേ തീയതി മുതല്‍ വാരാന്ത്യങ്ങളില്‍ അല്‍ തുമാമ ആരോഗ്യ കേന്ദ്രം പകരം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പി.എച്ച്.സി.സി അറിയിച്ചു.

ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രോഗികള്‍ക്ക് സമ്പൂര്‍ണ്ണവും മികച്ചതുമായ സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഈ തീരുമാനം. വാരാന്ത്യത്തില്‍ മുന്‍കൂര്‍ അപ്പോയിന്‍മെന്റ് ഇല്ലാതെ ഉമ്മു ഗുവൈലിന ഹെല്‍ത്ത് സെന്ററില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് അല്‍ തുമാമ, എയര്‍പോര്‍ട്ട്, ഒമര്‍ ഇബ്ന്‍ അല്‍ ഖത്താബ്, അല്‍ വക്ര ഹെല്‍ത്ത് സെന്ററുകളില്‍ പകരം സേവനം ലഭ്യമാക്കുമെന്നും പി.എച്ച്.സി.സി അറിയിച്ചു.

ഈ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് അടിയന്തിര സേവനങ്ങള്‍, വാക്‌സിനേഷന്‍ ക്ലിനിക്, ഡെന്റല്‍ ക്ലിനിക്, ഫാര്‍മസി, റേഡിയോളജി, ലബോറട്ടറി എന്നിവയെല്ലാം ലഭ്യമാണ്. അതേസമയം, കൊവിഡ് വാക്‌സിനു വേണ്ടിയുള്ള എല്ലാ അപ്പോയിന്‍മെന്റുകളും പിന്നീടുള്ള തീയതികളിലേക്ക് മാറ്റുകയും പുതിയ സമയവും സ്ഥലവും രോഗികളെ അറിയിക്കുകയും ചെയ്യും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All