• Home
  • News
  • പ്രാ​ദേ​ശി​ക വി​ക​സ​നം: മൂ​ന്നു​ മേ​ഖ​ല ഓ​ഫി​സു​ക​ൾ തു​ട​ങ്ങി

പ്രാ​ദേ​ശി​ക വി​ക​സ​നം: മൂ​ന്നു​ മേ​ഖ​ല ഓ​ഫി​സു​ക​ൾ തു​ട​ങ്ങി

ജി​ദ്ദ: അ​ൽ​ബാ​ഹ, അ​ൽ​ജൗ​ഫ്, ജി​സാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​തി​ന്​ അ​ത​ത്​ മേ​ഖ​ല​ക​ളി​ൽ ത​ന്ത്ര​പ്ര​ധാ​ന കാ​ര്യാ​ല​യ​ങ്ങ​ൾ ആ​രം​ഭി​ച്ചു. സൗ​ദി കി​രീ​ടാ​വ​കാ​ശി​യും സാ​മ്പ​ത്തി​ക വി​ക​സ​ന​കാ​ര്യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി. മൂ​ന്ന് പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും പ്ര​കൃ​തി​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ര​മാ​വ​ധി പ്ര​യോ​ജ​നം നേ​ടു​ക, വി​ക​സ​ന​കാ​ര്യ​ത്തി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യെ ആ​ക​ർ​ഷി​ക്കു​ന്ന​വി​ധ​ത്തി​ൽ നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം വി​ക​സി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്​ തു​റ​ന്ന​ത്. സ​മ​ഗ്ര​മാ​യ വി​ക​സ​നം രാ​ജ്യ​ത്തെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ന​ഗ​ര​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ക, എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​വി​ധ​ത്തി​ൽ വ്യാ​പി​പ്പി​ക്കു​ക, സ​മ്പ​ന്ന​മാ​യ സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യും ക്ഷേ​മ​രാ​ജ്യ​ത്തി​നാ​യി ഊ​ർ​ജ​സ്വ​ല​മാ​യൊ​രു സ​മൂ​ഹ​ത്തെ​യും സൃ​ഷ്​​ടി​ക്കു​ക തു​ട​ങ്ങി​യ കി​രീ​ടാ​വ​കാ​ശി​യു​ടെ താ​ൽ​പ​ര്യ​ത്തിന്റെ ഭാ​ഗ​മാ​ണ്​ ഓ​ഫി​സ്​ തു​റ​ക്ക​ൽ.

പ്ര​ത്യേ​കി​ച്ച്​ വി​ക​സ​ന അ​തോ​റി​റ്റി​ക​ളും ത​ത്തു​ല്യ​മാ​യ മ​റ്റ്​ ഓ​ഫി​സു​ക​ളും ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ഈ ​ഓ​ഫി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​വേ​ച​ന​ര​ഹി​ത​മാ​യി വി​ക​സ​നം എ​ത്തി​ക്കു​ക എ​ന്ന​താ​ണ്​ ല​ക്ഷ്യം. ഓ​ഫി​സു​ക​ൾ ആ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ക​സ​ന​ത്തിന്റെ എ​ല്ലാ ഘ​ട​ക​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. ഏ​റ്റ​വും ഉ​യ​ർ​ന്ന​നേ​ട്ടം കൈ​വ​രി​ക്കാ​നും സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യെ പി​ന്തു​ണ​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​യി മാ​റ്റാ​നും ഓ​രോ പ്ര​ദേ​ശ​ത്തു​മു​ള്ള വി​ക​സ​ന നി​ക്ഷേ​പ​ങ്ങ​ളി​ലും ഓ​ഫി​സു​ക​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. സ്വ​കാ​ര്യ​മേ​ഖ​ല​യെ വി​ക​സ​ന​ത്തി​ൽ പ​ങ്കാ​ളി​യാ​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും എ​ല്ലാ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​ന​​ത്തോ​ടൊ​പ്പം രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും ആ​ളു​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക​യും രാ​ജ്യ​ത്തിന്റെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും അ​ടി​സ്ഥാ​ന​സേ​വ​ന​ങ്ങ​ളും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.

രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ്​ അ​ൽ​ബാ​ഹ. റ​അ്​​ദാ​ൻ വ​നം, കം​അ്​ പാ​ർ​ക്ക്, ശ​ക്​​റാ​ൻ പാ​ർ​ക്ക്, ഖ​ർ​യ​ത്​ ദി​ൽ​അ​യ്​​ൻ എ​ന്നി​വ​യാ​ലും നി​ര​വ​ധി പൗ​രാ​ണി​ക ഗ്രാ​മ​ങ്ങ​ളും കോ​ട്ട​ക​ളാ​ലും പ്ര​ശ​സ്​​ത​മാ​ണ്. അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലെ ഏ​റ്റ​വും പ​ഴ​യ ജ​ന​വാ​സ​കേ​ന്ദ്ര​മാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​ണ്​ അ​ൽ-​ജൗ​ഫ് മേ​ഖ​ല. ച​രി​ത്ര​പ​ര​മാ​യ അ​തിന്റെ സാ​ന്നി​ധ്യം ശി​ലാ​യു​ഗം​വ​രെ എ​ത്തു​ന്ന​താ​ണ്. ഫ​ല​ഭൂ​യി​ഷ്​​ട​മാ​യ നി​ര​വ​ധി കാ​ർ​ഷി​ക​മേ​ഖ​ല​ക​ളു​ണ്ട്. ഒ​ലി​വ്​ കൃ​ഷി​ക്ക്​ പ്ര​സി​ദ്ധ​മാ​ണ്. രാ​ജ്യ​ത്ത്​ 67 ശ​ത​മാ​നം ഒ​ലി​വ്​ എ​ണ്ണ​യാ​ണ്​ ഇ​വി​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ജി​സാ​ൻ പ്ര​ദേ​ശം ലോ​ജി​സ്​​റ്റി​ക്, കാ​ർ​ഷി​ക, പൈ​തൃ​ക മേ​ഖ​ല​യാ​ണ്. നി​ര​വ​ധി സാ​മ്പ​ത്തി​ക വ​രു​മാ​ന​ സ്രോ​ത​സ്സു​ക​ളു​ണ്ട്. ചെ​ങ്ക​ട​ൽ തീ​ര​ത്തെ രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ തു​റ​മു​ഖ​മാ​യ ജി​സാ​ൻ തു​റ​മു​ഖം അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ​രി​സ്ഥി​തി​യും കാ​ലാ​വ​സ്ഥാ വൈ​വി​ധ്യ​വും അ​വി​ട​ത്തെ സ​വി​ശേ​ഷ​ത​യാ​ണ്. ഫ​റ​സാ​ൻ ദ്വീ​പു​ക​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​മാ​ണ്. ബി.​സി 8000 മു​ത​ലു​ള്ള പു​രാ​വ​സ്തു​ക്ക​ൾ ജീ​സാ​ൻ പ്ര​ദേ​ശ​ത്തു​ണ്ട്. കാ​ർ​ഷി​ക​വി​ള​ക​ളു​ടെ വൈ​വി​ധ്യ​ത്താ​ൽ സ​വി​ശേ​ഷ​മാ​യ​തി​നാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ർ​ഷി​ക​മേ​ഖ​ല​ക​ളി​ൽ ഒ​ന്നാ​ണെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All