• Home
  • News
  • ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ നിർദേശവുമായി ഖത്തർ ആഭ്യന്തര മന്ത്

ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ നിർദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. സോഷ്യല്‍ മീഡിയ കാംപയിനിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.  

അക്കൗണ്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി പാസ്‌വേര്‍ഡുകള്‍ ഇടവിട്ട് മാറ്റണമെന്നും സ്‌ട്രോങ്ങ് പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലം നിര്‍ദേശിച്ചു. കൂടാതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇ-മെയിലുകള്‍ തുടങ്ങിയ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെയും  പാസ്‌വേര്‍ഡുകള്‍ ഇടയ്ക്ക് ഇടയ്ക്ക് മാറ്റുകയും സ്‌ട്രോങ് പാസ്‌വേര്‍ഡ് നല്‍കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.  

പരിചയമില്ലാത്ത സ്രോതസ്സുകളില്‍ നിന്നും വരുന്ന ലിങ്കുകള്‍ ഒരു കാരണവശാലും തുറക്കരുത്. 2 സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പാസ്വേഡുകളും ഒ.ടി.പിയും ബാങ്കിംഗ് വിവരങ്ങളും മറ്റുള്ളവരുമായി പങ്കിടരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പുമായി എത്തിയത്. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All