• Home
  • News
  • ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പ്രവാസികൾക്കുള്ള വിലക്ക് നീക്കി

ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പ്രവാസികൾക്കുള്ള വിലക്ക് നീക്കി

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 214 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ നിരോധനമാണ് നീക്കിയത്. 

57 ഡോക്ടര്‍മാര്‍, 131 നഴ്‌സിംഗ് സ്റ്റാഫ്, 23 ടെക്‌നീഷ്യന്‍സ്, മൂന്ന് ഫാര്‍മസിസ്റ്റുകള്‍ എന്നീ തസ്തികകളിലെ റിക്രൂട്ട്‌മെന്റിന് പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ് അധികൃതര്‍ നീക്കിയത്. 

ഇതുസംബന്ധിച്ച് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റില്‍ മേല്‍പ്പറഞ്ഞ തസ്തികകള്‍ നിലനിര്‍ത്താന്‍ സി.എസ്.സി ധനമന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കിയതായും  റിപ്പോര്‍ട്ട് ചെയ്തു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All